X

മോദിയുടെ ജനസമ്മിതി കുറയുന്നു; യോഗി ആദിത്യനാഥിനെ സ്റ്റാര്‍ ക്യാമ്പയിനറാക്കി ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കപ്പെടുകയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ പടവുകളോടെ അ്‌ദ്ദേഹം മുന്നേറുകയും ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മിതി കുറയുന്നുവെന്ന വാദങ്ങള്‍ക്ക് പരോക്ഷ സ്ഥിരീകരണം നല്‍കി ബി.ജെ.പിയും.

അടുത്തിടെ സമാപിച്ച അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്റ്റാര്‍ ക്യാമ്പയിനറാക്കിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയായിരുന്നുവെന്ന് കണക്കുകള്‍. മോദിയും അമിത് ഷായും പങ്കെടുത്തതിനേക്കാള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചത് യോഗിയായിരുന്നു.

74 പൊതു പരിപാടികളിലാണ് യോഗി പങ്കെടുത്തത്. രാജസ്ഥാന്‍ 26, ഛത്തീസ്ഗഡ് 23, മധ്യപ്രദേശ് 17, തെലുങ്കാന എട്ട് എന്നിങ്ങനെയാണ് കണക്ക്. നാലു സംസ്ഥാനങ്ങളിലുമായി നരേന്ദ്രമോദി 31 തെരഞ്ഞെടുപ്പ് റാലികളില്‍ മാത്രമാണ് പങ്കെടുത്തത്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍ മോദി തന്നെയായിരുന്നു. രണ്ടാം സ്ഥാനത്ത് അമിത് ഷായും. കേന്ദ്ര ഭരണത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും പൊതുജന വികാരം ശക്തിപ്പെട്ട സാഹചര്യത്തിലാണ് മോദിയെ പിന്നിലാക്കി യോഗിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നാണ് വിലയിരുത്തല്‍.

chandrika: