നവമാധ്യമമായ ക്ലബ്ബ് ഹൗസില്‍ ശക്തമായ നിരീക്ഷണമെന്ന് പോലീസ്.ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.