X

മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ അതിക്രമം; ശക്തമായി അപലപിച്ച് ഖത്തര്‍

മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഖത്തര്‍. റമസാനില്‍ പളിളിയില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികളെ മര്‍ദിക്കുകയും ക്രൂരമായി അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേല്‍ അധിനിവേശ സേനകളുടെ പ്രവര്‍ത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തര്‍ മന്ത്രി സഭ വ്യക്തമാക്കി.

ജറൂസലമിലെ ഇസ്രായേല്‍ അധിനിവേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ആക്രമണമെന്ന് വ്യക്തമാക്കിയ മന്ത്രി സഭ, റമസാനിലെ പ്രവര്‍ത്തനങ്ങള്‍ 200 കോടിയോളം വരുന്ന ലോക മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി.

അല്‍ അഖ്‌സ പള്ളിയിലും ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ തുടരുന്ന അധിനിവേശവും അതിക്രമങ്ങളും അന്താരാഷ്ട്ര ഉടമ്പടികളുടെയും സമാധാനം സ്ഥാപിക്കാനുള്ള മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിയിരുത്തി. നിലവിലെ സംഭവവികാസങ്ങള്‍ മേഖലയുടെ തന്നെ സുരക്ഷയിലും സ്ഥിരതയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പലസ്തീന്‍ ജനതയും മതപരമായ പ്രതീകങ്ങളെയും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരവും ഉറച്ചതുമായ നിലപാട് സ്വീകരിക്കുകയും അന്താരാഷ്ട്ര പ്രമേയങ്ങളെ മാനിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെടണമെന്നും വ്യക്തമാക്കി.

webdesk13: