india
‘ഗോഡ്‌സയെ പോലെയുള്ള രാജ്യസ്‌നേഹികളെ അപമാനിക്കലാണ് കോണ്‍ഗ്രസിന്റെ ജോലി’ – പ്രഗ്യാ സിംഗ് താക്കൂര്‍
രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നഥുറാം ഗോഡ്‌സെയെന്ന് ദിഗ് വിജയസിംഗ് പറഞ്ഞിരുന്നു

ഭോപ്പാല്‍: രാജ്യസ്‌നേഹികളെ അപമാനിക്കുന്ന സ്വഭാവം കോണ്‍ഗ്രസിന് പണ്ടേയുള്ളതാണെന്ന് ബിജെപി എം.പി പ്രഗ്യാ സിംഗ് താക്കൂര്‍. രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നഥുറാം ഗോഡ്‌സെയെന്ന് ദിഗ് വിജയസിംഗ് പറഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കവെയാണ് പ്രഗ്യയുടെ പരാമര്‍ശം.
‘രാജ്യസ്‌നേഹികളെ അപമാനിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ദേശസ്‌നേഹികളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നു. ഇതിനെക്കാള്‍ മോശമായ പ്രസ്താവന കേട്ടിട്ടില്ല’, പ്രഗ്യാ സിംഗ് പറഞ്ഞു.
അതേസമയം നഥുറാം വിനായ്ക് ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി ആരംഭിച്ച സംഭവം വിവാദമായിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് ലൈബ്രറി അടച്ചുപൂട്ടിയിരുന്നു.
ഹിന്ദു മഹാസഭയുടെ ഓഫീസില്‍ രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ലൈബ്രറിയാണ് ജില്ലാ ഭരണകൂടം അടപ്പിച്ചത്. ലൈബ്രറിയ്ക്കുള്ളിലെ പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. നേരത്തെ ലൈബ്രറിയ്‌ക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ജനുവരി 10നാണ് ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ലൈബ്രറി തുടങ്ങിയത്. ഗാന്ധി വധത്തിലേക്ക് ഗോഡ്‌സെയെ ‘നയിച്ച’ കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്. ഗോഡ്‌സെയെ രാജ്യസ്‌നേഹിയായാണ് ചിത്രീകരിച്ചിട്ടുള്ളത്.
‘ഗോഡ്‌സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്‌സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്’, ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.
india
ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ രാഹുല്‍ ഗാന്ധി
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചു.

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചു.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളോ കുടുംബത്തിന്റെ ഏക ആശ്രയമോ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് രാഹുല്‍ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ പറഞ്ഞു.
മേയ് മാസത്തില്‍ പൂഞ്ച് സന്ദര്‍ശിച്ചപ്പോള്‍, ബാധിച്ച കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, സര്‍വേ നടത്തി, ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് കുട്ടികളുടെ പേരുകള്‍ക്ക് അന്തിമരൂപം നല്‍കി.
കുട്ടികളുടെ പഠനം തുടരാന്‍ സഹായധനത്തിന്റെ ആദ്യഗഡു ബുധനാഴ്ച അനുവദിക്കും. ”ഈ കുട്ടികള്‍ ബിരുദം നേടുന്നതുവരെ സഹായം തുടരും,” കാര പറഞ്ഞു.
മെയ് 7 ന് ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്’ ആരംഭിച്ചു, പാകിസ്ഥാനിലെയും പാക് അധീന ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു.
india
ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു
ദിയോഘര്‍ ജില്ലയിലെ ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ പാചക വാതക സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിയോഘര്‍ ജില്ലയിലെ ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ പാചക വാതക സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.
32 സീറ്റുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കന്‍വാര്‍ യാത്രയ്ക്കിടെ ബസും ട്രക്കും ഉള്‍പ്പെട്ട ദാരുണമായ അപകടത്തില്‍ 18 ഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് ഗോഡ്ഡ എംപി നിഷികാന്ത് ദുബെ അറിയിച്ചു. അതേസമയം,അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചതെന്നും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
india
തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായ ദലിത് യുവാവിനെ വെട്ടിക്കൊന്നു
തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്‍ സെല്‍വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി, മകന്‍ എസ് സുര്‍ജിത്ത് (21) കൊലപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ് ദമ്പതികളുടെ മകന്‍ പിടിയില്‍. ഇതരജാതിയില്‍പ്പെട്ട പൊലീസ് ദമ്പതികളുടെ മകളെ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്‍ സെല്‍വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി, മകന്‍ എസ് സുര്‍ജിത്ത് (21) കൊലപ്പെടുത്തിയത്.
പൊലീസ് ദമ്പതികളുടെ മകളും ദലിത് യുവാവും സഹപാഠികളായിരുന്നു. കവിന്‍ ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയിലും, യുവതി കെടിസി നഗറിലെ സിദ്ധ ക്ലിനിക്കില്‍ കണ്‍സള്‍ട്ടന്റായും ജോലി ചെയ്യുകയാണ്. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇരുവരും തമ്മില്‍ വിവാഹിതരായേക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കവിനൊട് പ്രതിയായ സുര്‍ജിത്ത് മാതാപിതാക്കളുമായി സംസാരിക്കാനായി കൂടെ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കവിന്‍ സുര്‍ജിത്തിന്റെ ഇരുചക്രവാഹനത്തില്‍ അസ്തലക്ഷ്മി നഗറിലേക്ക് പോയി. ഇതിനിടെ വടിവാളുകൊണ്ട് സുര്‍ജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ പൊലീസ് സ്ഥലത്തെത്തി സുര്‍ജിത്തിനെ പിടികൂടുകയായിരുന്നു. കവിന്‍ സഹോദരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ കൊലപാതകം ചെയ്‌തെന്നാണ് സുര്‍ജിത്ത് മൊഴി നല്‍കിയത്. അതേസമയം, കവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് കുടുംബം മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പ്രതികള്‍ പൊലീസുകാരായതിനാല്‍ കേസ് അട്ടിമറിക്കുമെന്ന് സംശയമുണ്ടെന്നും കവിന്റെ കുടുംബം ആരോപിച്ചു.
-
india3 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു
-
kerala3 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍
-
News3 days ago
‘ഇസ്രാഈല്‍ സൈനിക പ്രചാരണം വര്‍ദ്ധിപ്പിക്കേണ്ട സമയമാണിത്’; വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ ഇസ്രാഈലിന് നിര്‍ദേശം നല്‍കി ട്രംപ്
-
News3 days ago
ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു