ന്യൂഡല്‍ഹി: പ്രവാസി വോട്ട് സംബന്ധിച്ച നിയമഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് അനുവദിക്കാനുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് പരിഗണിക്കുക. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്കു വിദേശത്ത് വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബൈയിലെ സംരംഭകന്‍ ഡോ.വി.പി ഷംസീര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.