യുവതികള്‍ പമ്പയില്‍ കുളിക്കുന്നതിനെ എതിര്‍ത്ത് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. യുവതികള്‍ പമ്പയില്‍ കുളിക്കരുതെന്ന് പ്രയാര്‍ പറഞ്ഞു.

പമ്പ പുണ്യനദിയാണ്. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന അയ്യപ്പന്‍മാരോടൊപ്പം ചിലപ്പോള്‍ സ്ത്രീകളും പമ്പവരെ എത്തുന്നു. ഇവരെ തടയുമെന്നും പ്രയാര്‍ പറയുന്നു. തീര്‍ത്ഥാടന സമയത്തു മാത്രമല്ല, എല്ലാസമയത്തും സ്ത്രീകളെ തടയും.

ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. പിക്‌നിക്കിന് വരുന്നതുപോലെയാണ് സ്ത്രീകള്‍ പമ്പയില്‍ എത്തുന്നതെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതത്തോട് കൂടിയെ ശബരിമല കയറാവുയെന്നും അദ്ദേഹം പറഞ്ഞു