Connect with us

News

മൈതാനത്ത് പ്രാര്‍ത്ഥിച്ചു; പാക്കിസ്താന്‍ താരത്തിനെതിരെ പരാതി

എന്നാല്‍ മൈതാനത്ത് പ്രാര്‍ത്ഥിക്കുന്നത് പുതിയ സംഭവമല്ല.

Published

on

ന്യുഡല്‍ഹി: മൈതാനത്ത് പ്രാര്‍ത്ഥിച്ചതിനും പരാതി. പാക്കിസ്താന്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കിയത് അഭിഭാഷകനായ വിനീത് ജിന്റാല്‍. ഹൈദരാബാദിലെ രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ ലങ്കക്കെതിരായ മല്‍സരത്തിന് ശേഷം റിസ്‌വാന്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പരാതി.

എന്നാല്‍ മൈതാനത്ത് പ്രാര്‍ത്ഥിക്കുന്നത് പുതിയ സംഭവമല്ല. പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകളിലെ താരങ്ങളെല്ലാം കളിക്കിടെയും പരിശീലനത്തിനിടെയും പ്രാര്‍ത്ഥന നടത്താറുണ്ട്. പ്രാര്‍ത്ഥനാ കാര്യത്തില്‍ ഇടപെടില്ലെന്നും ഇത്തരത്തിലുള്ള പരാതികളില്‍ കഴമ്പില്ലെന്നുമാണ് ഐ.സി.സി വിലയിരുത്തല്‍. ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ തകര്‍പ്പന്‍ മല്‍സര വിജയത്തിന് ശേഷം ആ വിജയം റിസ്‌വാന്‍ ഗസയില്‍ ഇസ്രാഈലി ആക്രമണത്തിനിരയായ ഫലസ്തീനികള്‍ക്കായി സമര്‍പ്പിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് തുടരും; ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യത, ജാഗ്രതാ നിർദേശം

വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം  ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്ന് അറിയിച്ചു. ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല

.വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

Published

on

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അവലോകന യോഗം. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

പലയിടത്തും മഴ ലഭിച്ചു തുടങ്ങി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു.

ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം നിർദ്ദേശിച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.

Continue Reading

crime

വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയത് ബിജെപി, ബലാത്സംഗം നടന്നിട്ടില്ല; സന്ദേശ്ഖാലി യുവതിയുടെ വെളിപ്പെടുത്തൽ

തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോര് അതിരൂക്ഷമായിരിക്കെ കേസിൽ മറ്റൊരു വഴിത്തിരിവ്.

Published

on

സന്ദേശ്ഖാലി കേസിനെ തൃണമൂല്‍ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. പശ്ചിമബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ മാസങ്ങളായി തുടരുന്ന തർക്കങ്ങളും അശാന്തിയും ദേശീയശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോര് അതിരൂക്ഷമായിരിക്കെ കേസിൽ മറ്റൊരു വഴിത്തിരിവ്.

ബി.ജെ.പി.യുമായി ബന്ധമുള്ളവർ ശൂന്യമായ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ്ഖാലിയിലെ ഒരു സ്ത്രീ. ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ദ്വീപ് സന്ദർശിച്ച ദിവസം പിയാലി എന്ന സ്ത്രീ പരാതികൾ പങ്കുവെക്കാൻ തങ്ങളെ വിളിപ്പിച്ചതായി യുവതി മാധ്യമങ്ങളോട് പറയുന്നു.

“100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഭാഗമായി ഞങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്ക് ആ പണം മാത്രമേ ആവശ്യമുള്ളൂ. മറ്റ് പരാതികളൊന്നുമില്ല. ബലാത്സംഗം നടന്നിട്ടില്ല. അവൾ (പിയാലി) ഞങ്ങളെ ഒരു ശൂന്യമായ വെള്ളാഷീറ്റിൽ ഒപ്പുവെപ്പിച്ചു”; യുവതി പറയുന്നു. പ്രാദേശിക തൃണമൂൽ നേതാക്കൾ ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയിൽ താനും ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു.

സന്ദേശ്ഖാലിയെ അപകീർത്തിപ്പെടുത്തിയെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിച്ചു. മറ്റൊരിടത്ത് നിന്നാണ് പിയാലി എന്ന സ്ത്രീ വന്നത്. വലിയ വലിയ കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. ഇവിടെയുള്ള എല്ലാവരെക്കുറിച്ചും അവൾക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് ഞങ്ങൾക്കറിയില്ല. തുടക്കത്തിൽ, അവൾ ഇവിടെ പ്രതിഷേധത്തിൽ പങ്കെടുക്കുമായിരുന്നു. അവൾ ബിജെപിക്കൊപ്പമാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സന്ദേശ്ഖാലി നിവാസികൾ പറഞ്ഞു. ഞങ്ങളോട് കള്ളം പറഞ്ഞതിനും ഞങ്ങളെ കുടുക്കിയതിനും അവർ ശിക്ഷിക്കപ്പെടണം. പിയാലിക്കെതിരെ രംഗത്ത് വന്നതിന് ഇപ്പോൾ ഭീഷണികൾ നേരിടുന്നുണ്ടെന്നും യുവതിയും കുടുംബവും പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി കഥകൾ മെനയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. തുറന്നുസംസാരിക്കാൻ ധൈര്യം കാണിച്ചതിന്റെ പേരിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ എംപി സുസ്മിത ദേവ് ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം ലജ്ജയില്ലാതെ ചവിട്ടിമെതിക്കുന്ന ചതിയുടെ വലകൾ വലിക്കുന്നത് ബിജെപി എത്രനാൾ തുടരുമെന്നും സുസ്മിത ചോദിച്ചു.

തൃണമൂലിൻ്റെ ആരോപണങ്ങൾ പാർട്ടിക്കുണ്ടായ ക്ഷതം നികത്താൻ വളരെ വൈകി വന്നവയാണെന്ന് ബിജെപി തിരിച്ചടിച്ചു. രണ്ടുമൂന്ന് മാസം മിണ്ടാതിരുന്നിട്ട് എന്തിനാണ് തൃണമൂൽ ഇപ്പോൾ പ്രതികരിക്കുന്നത്? നേരത്തെ പറഞ്ഞു സന്ദേശ്ഖാലിയിലെ സ്ത്രീകൾ കള്ളം പറയുകയായിരുന്നു എന്ന്, ഇപ്പോൾ അവരെ കൊണ്ട് കള്ളം പറയിക്കുകയായിരുന്നു എന്നുപറയുന്നു. എന്ത് നാശമാണോ ഉണ്ടാകേണ്ടത്, അതുണ്ടായി കഴിഞ്ഞു. തീയില്ലാതെ എന്ത് പുക; ബിജെപി വക്താവ് പ്രിയങ്ക ടിബ്രേവാൾ പറഞ്ഞു.

സന്ദേശ്ഖാലി വിഷയത്തിൽ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സന്ദേശ്ഖാലി എന്ന ഗ്രാമം. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഷെയ്ഖ് ഷാജഹാനും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്‌തതായി ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമ ആരോപണങ്ങളും ശക്തമായതോടെ ജനുവരി അഞ്ചിനു ഷാജഹാൻ ഒളിവിൽ പോയി. 2019ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ. 55 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം ഫെബ്രുവരി അവസാനം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ ഷാജഹാൻ സിബിഐയുടെ കസ്റ്റഡിയിലാണ്.

കഴിഞ്ഞയാഴ്ചയാണ് സന്ദേസ്ഖാലിയിലെ ഒരു ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് ഉണ്ടായത്. ഒരു പ്രാദേശിക ബിജെപി നേതാവിൻ്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങി. സന്ദേശ്‌ഖാലിയിൽ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും അധികാരിയുടെ നിർദ്ദേശപ്രകാരമാണ് സ്ത്രീകൾ ഇത്തരം പരാതികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നും ഗംഗാധർ കോയൽ സമ്മതിക്കുന്നതായാണ് വീഡിയോയിൽ. എന്നാൽ, തന്റെ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും വീഡിയോ വ്യാജമാണെന്നും ആരോപിച്ച് ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Continue Reading

Trending