ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ മോദിയുടെ വാഗ്ദാനലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്തെത്തി. മോദിയുടേത് വെറും വാഗ്ദാന ടൂത്ത് പേസ്റ്റാണെന്നും ഇതുപയോഗിച്ച ആരും ഇതുവരെ ചിരിച്ചിട്ട് പോലുമില്ല എന്നാണ് ട്വിറ്ററില് പ്രകാശ് രാജ് പരിഹസിച്ച് കുറിച്ചത്.

തെരഞ്ഞെടുപ്പ് റാലിയില്‍ വാഗ്ദാനങ്ങള്‍ വാരി ചൊരിഞ്ഞ പ്രധാനമന്ത്രി മോദി ബി.ജെ.പിയുടെ ലക്ഷ്യം എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം. എന്ന മുദ്രാവാക്യമാണെന്നും ഇതിലൂടെ സംസ്ഥാനത്തിന് പുരോഗതി കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ കര്‍ണ്ണാടകയില്‍ നൂറ് കണക്കിന് താമരകള്‍ വിരിയും. അത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും. ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് എനിക്കുറപ്പുണ്ട് എന്നും മോദി ജനങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പ്രസംഗം പരാമര്‍ശിച്ച് പ്രകാശ് രാജ് പരിഹാസ ട്വീറ്റുമായി തിരിച്ചടിച്ചത്

2014 ല്‍ വിറ്റ വാഗ്ദാന ടൂത്ത് പേസ്റ്റ് ഉപയോഗിച്ചവര്‍ക്ക് പല്ലുതേക്കാന്‍ സാധിക്കാത്ത നിലയിലാണിപ്പോള്‍. ഇന്നലെ കര്‍ണാടകയില്‍ വിറ്റ ടൂത്ത് പോസ്റ്റിലെ പരസ്യവാചകം നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ.. നിങ്ങളുടെ വാഗ്ദാന ടൂത്ത് പേസ്റ്റ് കൊണ്ട് രാജ്യത്തെ കര്‍ഷകരുടെയും തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെയും മുഖത്ത് ചിരിക്കൊണ്ടുവരാന്‍ സാധിക്കില്ല. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

 

മോദിയുടെ റാലിക്ക് പിന്നാലെ പ്രകാശ് രാജിന്റെ പരിഹാസ ട്വീറ്റ് കര്‍ണ്ണാടകയില്‍ ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. പ്രകാശ് രാജിന്റെ അനുയോജ്യമായ മറുപടി നല്‍കാന്‍ ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല