india
മുസ്‌ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയില്‍ കലാപമില്ല; കാരണം അവിടെ ആര്‍.എസ്.എസില്ല: പ്രകാശ് രാജ്
ഇന്ത്യയിലെ ഈ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇവരാണ് ഇന്ത്യയിലെ അശാന്തിയുടെയും കലാപങ്ങളുടെയും മൂലകാരണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിലെ മതപരമായ വൈവിധ്യവും സൗഹാർദവും ഉയർത്തിക്കാട്ടിയ തമിഴ് നടൻ പ്രകാശ് രാജിന്റെ പരാമർശം വീണ്ടും ചർച്ചയിൽ. മതപരമായ വൈവിധ്യങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്തോനേഷ്യയില്‍ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്ന് പ്രകാശ് രാജ് ചോദിച്ചിരുന്നു. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സോഷ്യല്‍ മീഡിയയിലെ തീവ്ര വലതുപക്ഷ പ്രൊഫലുകളെയും മുൻനിർത്തിയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.
ഇന്ത്യയിലെ ഈ ഹിന്ദു ദേശീയ ഗ്രൂപ്പുകളുടെ വിഭജന രാഷ്ട്രീയം അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇവരാണ് ഇന്ത്യയിലെ അശാന്തിയുടെയും കലാപങ്ങളുടെയും മൂലകാരണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
’90 ശതമാനം മുസ്‌ലിംകളും രണ്ട് ശതമാനം ഹിന്ദുക്കളുമുള്ള ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. മതപരമായ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും ഇന്തോനേഷ്യയില്‍ 11,000 ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ അവിടെ ആര്‍.എസ്.എസ് ഇല്ലാത്തതിനാല്‍ രാജ്യത്ത് കലാപങ്ങളൊന്നും ഉണ്ടായതായി ഞാന്‍ കേട്ടിട്ടില്ല,’ എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. 2023ല്‍ ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ഇത് ഇന്തോനേഷ്യയിലെ മതസഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയുമാണ് പ്രകടമാക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് യുവാക്കളെ ജനാധിപത്യത്തിന്റെ ചിന്തയില്‍ നിന്ന് വഴിതിരിച്ചുവിടുന്നുവെന്നും പ്രകാശ് രാജ് പറയുകയുണ്ടായി. അഭിമുഖത്തിനിടയില്‍ പ്രകാശ് രാജ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
സനാതന ധര്‍മവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അക്രമാസക്തമായി സംസാരിക്കുന്നവര്‍ ഹിന്ദുക്കളല്ല എന്ന് പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു വ്യക്തി കൂടിയാണ് പ്രകാശ് രാജ്. ദേശവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് നിരവധി തവണയാണ് ആര്‍.എസ്.എസ് പ്രകാശ് രാജിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പ്രകാശ് രാജ് ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നുവെന്ന് ചില ഹിന്ദുത്വ പ്രൊഫൈലുകള്‍ നേരത്തെ പ്രചരണം നടത്തിയിരുന്നു. ‘എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ല ബി.ജെ.പി’ എന്നാണ് പ്രകാശ് രാജ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ‘എന്നെ വാങ്ങാന്‍ തക്ക സമ്പന്നരല്ലെന്ന് അവര്‍ മനസിലാക്കിയിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്,’ എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ‘മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍’ തനിക്ക് പിന്നാലെയുണ്ടെന്ന് ജനുവരിയില്‍ പ്രകാശ് പറഞ്ഞിരുന്നു. താന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകനാണെന്നും കെണിയില്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) അദ്ദേഹം വ്യക്തമാക്കിയിരുന്നു.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു