ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്താകമാനം ആരംഭിച്ചതിന് പിന്നാലെയാണ് നിലപാടുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ മുന്‍നിരപ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ് കഴിഞ്ഞവരാണ്. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി കര്‍ഷകര്‍ രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

ജനുവരി 26ന് പ്രഖ്യാപിച്ച കിസാന്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകാന്‍ 40ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയായ സംയുക്ത് കിസാന്‍ മോര്‍ച്ച തീരുമാനിച്ചു.