Connect with us

film

ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

Published

on

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.

ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.

film

ജെഎസ്‌കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി

താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്.

Published

on

രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ നിലനിന്നിരുന്നെന്ന്
കെ.സി. വേണുഗോപാല്‍ എം.പി. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണെന്നും
കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണെന്നും ഇത്തരം ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എമ്പുരാന്‍ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായെന്നും ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടതെന്നും കെ സി വേമുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണെന്നും ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Continue Reading

film

ടൊവിനോയുടെ ‘നരിവേട്ട’ ഒ.ടി.ടിയിലേക്ക്

ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്

Published

on

ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്. ജൂലൈ 11 മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സോണി ലൈവിലൂടെ സ്ട്രീംങ് ആരംഭിക്കും. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ടക്ക് തിയറ്ററില്‍ മികച്ച കൈയ്യടിയാണ് ഇതിനോടകം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മേയ് 24 നാണ് സിനിമ റിലീസ് ചെയ്തത്. ഇതുവരെ നരിവേട്ട ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 28.95 കോടിയാണ് നേടിയത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇഷ്‌കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Continue Reading

film

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ശനിയാഴ്ച കാണുമെന്ന് ഹൈകോടതി; ശേഷം ഹരജിയില്‍ തീരുമാനം

സെന്‍സര്‍ ബോര്‍ഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു.

Published

on

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കും. സിനിമ കണ്ട ശേഷം ഹരജിയില്‍ തീരുമാനമെടുക്കും.

പാലാരിവട്ടത്തെ ലാല്‍ മീഡിയയിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ശേഷം ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി നായകനായ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കളായ ‘കോസ്‌മോ എന്റര്‍ടെയ്ന്‍മെന്റ്‌സ്’ നല്‍കിയ ഹരജിയിലാണ് തീരുമാനം.

ജാനകി എന്നത് പുരാണ കഥാപാത്രം ആയതിനാല്‍ പേര് ഒഴിവാക്കണമെന്ന് റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടി.

സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു. ജൂണ്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

വക്കീല്‍ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിലെത്തുന്നത്.

Continue Reading

Trending