പാരീസ്: ഫ്രഞ്ച് ലീഗില്‍ ഏറ്റവും കൂടിയ വേതനം നല്‍കുന്ന 13 കളിക്കാരില്‍ 12 പേരും പാരീസ് സെന്റ് ജര്‍മയ്‌നില്‍. ഇതില്‍ ബ്രസീല്‍ താരം നെയ്മറാണ് വേതന കാര്യത്തില്‍ മുന്‍പന്തിയില്‍. മാസം 3.05 മില്ല്യന്‍ യൂറോ ഏകദേശം 244.05 കോടി രൂപയാണ് നെയ്മറിന് ക്ലബ്ബ് നല്‍കുന്നത്.
ഉറുഗ്വേ താരം എഡിസന്‍ കാവാനിക്ക് 122 കോടിയും ഫ്രഞ്ച് കൗമാര താരം കിലിയന്‍ ബപ്പെക്ക് 150 കോടിയും ബ്രസീല്‍ പ്രതിരോധ നിരക്കാരന്‍ തിയാഗോ സില്‍വക്ക് 105 കോടി രൂപയുമാണ് പി.എസ്.ജി നല്‍കുന്നത്. അര്‍ജന്റീനയുടെ മധ്യനിരക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയ, ബ്രസീല്‍ പ്രതിരോധ നിരക്കാരന്‍ മാര്‍ക്കിനോസ്, ഇറ്റാലിയന്‍ മധ്യനിരക്കാരന്‍ തിയാഗോ മൊട്ട, അര്‍ജന്റീനയുടെ യാവിയര്‍ പാസ്റ്റോര്‍ എന്നിവരും വേതന കാര്യത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.