ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി ചുമതലയേറ്റു. പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായി ഓംപ്രകാശ് സോനിയും സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് ചടങ്ങ് ബഹിഷ്‌കരിച്ചു.