കൊടുവള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക് കെഎംസിസി അംഗം. ഖത്തര്‍ പ്രവാസിയായ വാവാട് സ്വദേശി പി.വി ബഷീര്‍ ആണ് രണ്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് ടിക്കറ്റില്‍ നഗരസഭയിലേക്ക് ജയിച്ചത്.

എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണ് വാവാട്. അതു കൊണ്ടു തന്നെ കെ.എം.സി.സി നേതാവിന്റെ ജയത്തിന് മധുരമേറേ. കെഎംസിസി ഖത്തര്‍ മണ്ഡലം പ്രസിഡണ്ടാണ് ബഷീര്‍.

ഖത്തറിലെ കൊടുവള്ളി സ്വദേശികളുടെ കൂട്ടായ്മ കെഎന്‍ആര്‍ഐയുടെ ഉപദേശക സമിതി അംഗവും കൊടുവിള്ളി ഫിനിക്‌സ് പെയിന്‍ ആന്റ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ രക്ഷാധികാരിയുമാണ്.