india

മോദി ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചു; കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

By Chandrika Web

August 05, 2022

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചതായി അദ്ദേഹം പറഞ്ഞു.

എല്ലാ കേന്ദ്ര ഏജന്‍സികളെയും കെട്ടഴിച്ചു വിടുന്ന മോദി സര്‍ക്കാറിന്റെ നടപടി രാജ്യത്ത് ഏകാധിപത്യത്തിന്റെ തുടക്കമാണ് സൂചിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ന് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ടുകള്‍ കൊണ്ട് നമ്മള്‍ നേടിയെടുത്തത് അഞ്ചു വര്‍ഷം കൊണ്ട് നശിപ്പിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയെന്നതാണ് ഈ സര്‍ക്കാറിന്റെ ഏക അജണ്ടയെന്നും രാഹുല്‍ പറഞ്ഞു.