കല്‍പ്പറ്റ; വയനാട്ടിലെ വനങ്ങളിലുള്ള ഉള്‍ഗ്രാമങ്ങളിലേക്ക് മരുന്നെത്തിക്കാന്‍ എംപി ഫണ്ടില്‍ നിന്നും ചിലവഴിച്ച് വാങ്ങിയ ജീപ്പ് ഉപയോഗിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജീപ്പിലൂടെ പ്രവര്‍ത്തകര്‍ കാടും മലയും താണ്ടി അവശ്യ സേവനം നടത്തുന്നതിന്റെ വിഡിയോ പങ്കുവച്ചാണ് രാഹുല്‍ നന്ദിവാക്കുകള്‍ കുറിച്ചിരിക്കുന്നത്.

The Road Less Travelled: Wayanad

This 4×4 Jeep that was purchased with my MPLADS funds, has helped transform the lives of tribal communities living in remote areas in my Parliamentary constituency, Wayanad, by providing them with medical care at their doorstep. In this short video, you will see how difficult access is to some of these hamlets, deep in the surrounding forests. I salute the doctors and other healthcare workers in my constituency, true heroes, whose selfless service helps save lives. I’m happy to have been able to help them.

Posted by Rahul Gandhi on Thursday, August 20, 2020

രാഹുലിന്റെ വാക്കുകള്‍: എന്റെ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഈ 4ഃ4 ജീപ്പ്, എന്റെ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടിലെ ഉള്‍പ്രദേശങ്ങള്‍ വരെയെത്തി അവിടെ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെ മാറ്റിയെടുക്കാന്‍ സഹായിക്കുന്നു. അവരുടെ വീടിന്റെ പടിവാതില്‍ക്കല്‍ വരെയെത്തി ആവശ്യമായ വൈദ്യസഹായം നല്‍കുന്നു. കൊടുംവനത്താല്‍ ചുറ്റപ്പെട്ട ആ കുഗ്രാമങ്ങളിലേക്ക് എത്തിപ്പെടുന്നത് എത്രമാത്രം ശ്രമകരമാണെന്ന് ഈ വിഡിയോയിലൂടെ മനസ്സിലാക്കാം.

എന്റെ നിയോജകമണ്ഡലത്തിലെ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവരാണ് യഥാര്‍ത്ഥ നായകന്മാര്‍. അവരുടെ നിസ്വാര്‍ഥ സേവനം ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു. അവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. രാഹുല്‍ ഗാന്ധി കുറിച്ചു.