Connect with us

india

‘ബിജെപിക്ക് ഹിന്ദുവുമായി ഒരു ബന്ധവുമില്ല’:എന്തുവില കൊടുത്തും അധികാരം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി

ഫ്രാൻസിലെ പ്രമുഖ സോഷ്യൽ സയൻസ് സ്ഥാപനമായ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ നടത്തിയ ആശയവിനിമയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര, ഇന്ത്യയുടെ ജനാധിപത്യ ഘടനകളെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടം, ആഗോളതലത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ സംസാരിച്ചു.

Published

on

ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തി യൂറോപ്പിൽ പര്യടനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് വില കൊടുത്തും അധികാരം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ഹിന്ദുവുമായി അവർക്ക് ബന്ധമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.’ഞാൻ ഭഗവദ് ഗീതയും ഉപനിഷത്തുകളും മറ്റ് ഹിന്ദു ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ബിജെപി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവുമായി ബന്ധമുള്ള ഒന്നുമില്ലെന്ന് എനിക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രാൻസിലെ പ്രമുഖ സോഷ്യൽ സയൻസ് സ്ഥാപനമായ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ നടത്തിയ ആശയവിനിമയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര, ഇന്ത്യയുടെ ജനാധിപത്യ ഘടനകളെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടം, ആഗോളതലത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ സംസാരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ആദ്യ വാതിൽ തുറന്നു’; വിജയ്‍യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Published

on

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നോ നാളെയോ ആയി പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യ സമ്മേളനത്തില്‍ പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Continue Reading

india

ഗോവയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു, ക്രൈസ്തവര്‍ കുറയുന്നു; അന്വേഷണം ആവശ്യപ്പെട്ടതായി ശ്രീധരന്‍ പിള്ള

എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published

on

ഗോവയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതായും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായതായും ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞു. എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിലെ മുസ്‌ലിം ജനസംഖ്യ 3 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നെന്നും ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോവയിലെ ബിഷിപ്പ് ഹൗസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇവിടുത്തെ പോലെ അവിടെ നിരവധി ബിഷപ് ഹൗസുകളില്ലെന്നും ഒരു ബിഷപ് ഹൗസ് മാത്രമേയുള്ളൂ എന്നും ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറയുന്നുണ്ട്.

‘ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ കര്‍ദിനാള്‍ കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 36 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഗോവയില്‍ ഇപ്പോള്‍ അത് 25 മാത്രമേയുള്ളൂ.

അതേസമയം 3 ശതമാനമുണ്ടായിരുന്ന ഇസ്‌ലാം വിശ്വാസികള്‍ 12 ശതനമാനയമായി വര്‍ദ്ധിച്ചു. അതിനെ കുറിച്ച് പോസീറ്റീവായി അന്വേഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ സന്തോഷത്തോട് കൂടി അതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്’ ശ്രീധരന്‍ പിള്ള പറഞ്ഞു.

Continue Reading

india

രാഹുല്‍ ഗാന്ധി അമേരിക്കയില്‍; പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനം

ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

Published

on

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി അമേരിക്കയില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനമാണിത് . ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.

ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും. അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും.

Continue Reading

Trending