Connect with us

kerala

കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴ

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിലും മഴ സാധ്യത.

Published

on

കൊച്ചി: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിലും മഴ സാധ്യത. അടുത്ത ദിവസങ്ങളില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട് ഇന്ത്യയുടെ തീരത്തേക്ക് എത്തും.

തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുകയായിരുന്നു. ഈ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ച് ഡിസംബര്‍ 11ഓടെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍-തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോടെ കേരളത്തിലും മഴയെത്തും. ശനിയാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴ ലഭിക്കും. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴയുണ്ടാകും

 

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്

Published

on

തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

Continue Reading

kerala

കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; വനിത എസ്ഐക്ക് സ്ഥലം മാറ്റം

കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്

Published

on

കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ രണ്ട് എസ്‌ഐമാര്‍ പ്രതികളായ സംഭവത്തില്‍ വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്‌ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്.

പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

kerala

കഠിനംകുളം കൊലപാതകം; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്ന്, യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ട്

കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.

Published

on

കഠിനംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവരുന്നു. യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ടാണെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി. യുവതിയെ കൊലപ്പെടുത്താനായി കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നാണന്നും പൊലീസ് അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.

ജനുവരി ഏഴിന് പരസ്പരം കണ്ടതായും അന്ന് ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പ്രതി മൊഴി നല്‍കി. കൊലപാതകം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെ യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തുകയായിരുന്നു. കുട്ടി സ്‌കൂളില്‍ പോകുന്നതുവരെ അവിടെ നിന്നെന്നും അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

വീട്ടിനുള്ളിലെത്തിയ ശേഷം ജോണ്‍സന് യുവതി ചായ നല്‍കിയെന്നും ഇതിനോടകം കൈയില്‍ കരുതിയിരുന്ന കത്തി പ്രതി മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചെന്നും പറയുന്നു.

ശേഷം മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കൊലപ്പെടുത്തിയെന്നും രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടെന്നും പറയുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ കോട്ടയത്തേക്ക് പോയെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

ജോണ്‍സണെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ജനുവരി ഏഴിനുശേഷം ഇയാള്‍ ഹോംനഴ്‌സായി ചെയ്തിരുന്ന സ്ഥലത്തേക്ക് പോയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച സാധനങ്ങള്‍ എടുക്കാനെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയപ്പോള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

 

 

 

Continue Reading

Trending