More

മുംബൈയില്‍ കനത്ത മഴ ; ജനജീവിതം സ്തംഭിച്ചു

By Test User

July 02, 2019

മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍വേ അടച്ചു. നഗരത്തിലെ സബര്‍ബന്‍ ട്രെയ്‌നുകളും സര്‍വീസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.