ദുബൈ: കാലാവസ്ഥാ പ്രവചനങ്ങള്‍ പോലെ യുഎഇയുടെ പലഭാഗങ്ങളിലും ഇന്ന് മഴയെത്തി. എമിറേറ്റ്‌സിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് ഇന്ന് മഴയെത്തിയത്. റാസല്‍ ഖൈമയിലെ വാദി ഖഫൂഫ്, ഷൗഖ എന്നിവിടങ്ങളില്‍ താരതമേന്യ നല്ല മഴലഭിച്ചു.

ഞായറാഴ്ച അല്‍സാദിയ പ്രവിശ്വയില്‍ നേരിയ മഴ ലഭിച്ചു. അല്‍ദയ്്ദ് മേഖലയില്‍ ശനിയാഴ്ച 0.4 മില്ലി മഴ ലഭിച്ചിരുന്നു. ചില ഭാഗങ്ങളില്‍ കാറ്റില്‍ പൊടിയും മണലും പാറാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അടുത്ത് ദിവസങ്ങളില്‍ എമിറേറ്റ്‌സിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മേഘങ്ങളില്‍ നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിക്കുമെന്ന് നിരീക്ഷകര്‍ പറഞ്ഞു.