ജെയ്പൂര്‍: രാജസ്ഥാനിലെ താരാനഗറില്‍ പശുക്കടത്ത് ആരോപിച്ച് ഒരു സംഘമാളുകള്‍ മുസ്്‌ലിം യുവാവിനെ മര്‍ദിച്ചു കൊന്നു. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ യുവാവ് അല്‍വാറിലെ ആസ്പത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പെഹ്്‌ലു ഖാന്‍ (35) എന്നയാളാണ് 15 ഓളം വരുന്ന പശു സംരക്ഷകരുടെ ആക്രമണത്തിന് ഇരയായത്. കന്നുകാലികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന സംഘത്തില്‍പ്പെട്ടയാളാണ് ആക്രമിക്കപ്പെട്ടതെന്ന് അല്‍വാര്‍ ജില്ലാ കലക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു. അക്രമികളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്.
Be the first to write a comment.