ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ രജനികാന്ത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത നിഷേധിക്കുന്നില്ല. ചര്‍ച്ച നടത്തി വരികയാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല’-രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പി.അയക്കണ്ണിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുമായി കഴിഞ്ഞ ദിവസം അദ്ദേഹം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.