കേരളത്തില്‍ പകര്‍ച്ചപ്പനി മരണങ്ങള്‍ മുന്‍കാലങ്ങളിലേക്കാള്‍ ഏറെ കൂടുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പനി മരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തത് കൊണ്ടാണ് ഇത്രയധികം മോശമായ ആരോഗ്യ സ്ഥിതി ഉണ്ടായിരിക്കുന്നത്. രോഗികളുമായി ആശുപത്രകളിലെത്തുമ്പോള്‍ ആവശ്യമായ കിടക്കകളോ മരുന്നുകളോ ഇല്ലാതതെ രോഗികള്‍ വലയുന്നത് ആരോഗ്യമന്ത്രായലയത്തിന്റെ വീഴ്ചയാണെന്നും ചെന്നിത്തല പറഞ്ഞു.