ബിജെപിയുടെ ക്രിസ്തീയ ഭവന സന്ദർശനങ്ങളിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും ഇവർ വേഷം മാറി വന്നവരെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം കെപിസിസി പ്രസിഡൻ്റുമായി സംസാരിച്ചുവെന്നും 20 ന് രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് അറിയിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്