X

അഫ്ഖാന്‍ താരം റാഷിദ് ഖാന്‍ ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയി : പിന്തള്ളിയത് സച്ചിനുള്‍പ്പടെ ഇതിഹാസങ്ങളെ

ദുബായ് : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ് പുറത്തു വന്നത്തോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് റാഷിദ് കടന്നു കൂടിയത്. ഏകദിന ബൗളിങ് റാങ്കില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറക്കൊപ്പം ഒന്നാം റാങ്ക് പങ്കിടുകയാണ് റാഷിദ് ഖാന്‍. ഇതോടെ ലോകക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമായി റാങ്കിംഗില്‍ മുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ ലഭിച്ചിരിക്കുന്നത്. ഇരുവര്‍ക്കും 787 റേറ്റിങ് പോയാന്റാണുള്ളത്.

നേരത്തെ പാകിസ്ഥാന്റെ വിഖ്യാത സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിനായിരുന്നു ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഐ.സി.സി റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരമെന്ന റെക്കോര്‍ഡ്. 1997-98 സീസണില്‍ ഒന്നാം റാങ്കില്‍ എത്തുമ്പോള്‍ അന്ന് 21 വയസ്സായിരുന്നു മുഷ്താഖിന്റെ പ്രായം. അതേസമയം റാഷിദിന് പ്രായം വെറും 19 വയസ്സ് മാത്രമാണ്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏറ്റവും പ്രായം കുറഞ്ഞ് റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരങ്ങളില്‍ മൂന്നാമന്‍. 1994-ല്‍ സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ റാങ്കിങില്‍ ഒന്നാമതെത്തുമ്പോള്‍, അദ്ദേഹത്തിന് 21 വയസ്സ് മാത്രമാണുണ്ടായിരുന്നത്. സഖ്‌ലെയ്ന്‍ മുഷ്താഖും സച്ചിനും ഒരേ വയസ്സായിരുന്നെങ്കിലും ദിവസങ്ങളുടെ വ്യത്യാസത്തില്‍ സഖ്‌ലെയ്ന്‍ സച്ചിനെ പിന്തള്ളയത്. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയുമാണ് ഇക്കാര്യത്തില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.

 

പതിനാറാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റാഷിദ് ഖാന്‍ 36 ഏകദിന മത്സരങ്ങളില്‍ നിന്ന് 86 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 29 ടി20 മത്സരങ്ങള്‍ കളിച്ച താരം 47 വിക്കറ്റുകളാണ് നേട്ടം. ഐ.പി.എല്‍ ഉള്‍പ്പെടെ പ്രമുഖ ക്രിക്കറ്റ് ലീഗുകളില്‍ വിലകൂടിയ താരമാണിപ്പോള്‍ റാഷിദ് ഖാന്‍

chandrika: