ഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷം വരെ ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക്. ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാക്കകള്‍ ചെങ്കോട്ടയില്‍ ചത്തുവീണിരുന്നു. തുടര്‍ന്ന് ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ചത്തകാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ജനുവരി 19 മുതല്‍ 26വരെ ചെങ്കോട്ട അടച്ചിടും. പക്ഷിപ്പനിയുടെ വ്യാപനത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും കോഴിയിറച്ചി വില്‍പ്പന നിരോധിച്ചിട്ടുണ്ട്