Connect with us

News

സി.ആറിന് പിറകെ മെസിയും ബെന്‍സേമയും സഊദി പ്രോ ലീഗിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

കാത്തിരിക്കാന്‍ ഇനി മെസി ഇല്ല. ഭാവി തിരുമാനം അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും.

Published

on

പാരീസ്: കാത്തിരിക്കാന്‍ ഇനി മെസി ഇല്ല. ഭാവി തിരുമാനം അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും. ഈ മാസത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഫ്രീ ഏജന്റ് എന്ന നിലയില്‍ എങ്ങോട്ട് എന്ന തീരുമാനം മെസിക്ക് തന്നെ കൈകൊള്ളാം. അദ്ദേഹത്തിനിഷ്ടം പഴയ ക്യാമ്പായ ബാര്‍സിലോണ തന്നെ. പക്ഷേ ഇത് വരെ ക്ലബില്‍ നിന്നും ഔദ്യോഗിക ക്ഷണം വന്നിട്ടില്ല. അതിനാല്‍ തന്നെ കാത്തിരിക്കാന്‍ അര്‍ജന്റീനക്കാരന്‍ ഒരുക്കമല്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ വ്യക്തമായ കരാറുമായി സഊദി ക്ലബായ അല്‍ ഹിലാലാണ് രംഗത്ത്. അവര്‍ രേഖാമൂലം തന്നെ മെസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. റിയാദില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഹിലാല്‍ ക്ലബ് സഊദി സര്‍ക്കാരിനെ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മെസി വരുകയാണെങ്കില്‍ ഔദ്യോഗികമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ സഊദി അറേബ്യ ഒരുക്കമാണ്. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ നിന്നും ഓഫറുണ്ട്. അതില്‍ വ്യക്തത കുറവുണ്ട്. ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ട ശേഷം രണ്ട് വര്‍ഷത്തേക്ക് മെസിയെ ബാര്‍സക്ക് കൈമാറാനുള്ള ആലോചനകളും അതിനിടെ നടന്നിരുന്നു. അതും എങ്ങുമെത്തിയിട്ടില്ല. നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിക്കുമ്പോള്‍ ബാര്‍സക്ക് മെസിയെ വാങ്ങാന്‍ കഴിയില്ല. സാമ്പത്തിക ബില്‍ വെട്ടിക്കുറക്കാനാണ് ലാലീഗ മാനേജ്‌മെന്റ് ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തില്‍ വന്‍വിലക്ക് മെസിയെ സ്വീകരിക്കുക അസാധ്യം. പിന്നെ ആകെയുള്ള വഴിയാണ് ഡേവിഡ് ബെക്കാമിന്റെ ക്ലബായ മിയാമിയുമായുളള ധാരണ. ഇക്കാര്യത്തില്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മെസി ക്യാമ്പ് സംതൃപ്തരല്ല.

പി.എസ്.ജിയില്‍ തുടരില്ല എന്ന കാര്യം ഉറപ്പായതിനാല്‍ പുതിയ താവളം പ്രഖ്യാപിക്കാന്‍ വൈകില്ലെന്നാണ് മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജ് മെസി വ്യക്തമാക്കുന്നത്. മെസിയുടെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ മാധ്യമങ്ങള്‍ അവാസ്തവങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സത്യം എല്ലാവരെയും അറിയിക്കാമെന്നുമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ബാര്‍സയോട് താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോഴും മെസിയെ നിരാശനാക്കുന്നത് ക്ലബില്‍ നിന്നുള്ള ക്ഷണം വൈകുന്നതാണ്. കോച്ച് സാവി നിരന്തരം സംസാരിക്കുന്നത് മെസിയെക്കുറിച്ചാണ്. ക്ലബിന്റെ പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടയും ഇക്കാര്യം ആവര്‍ത്തിക്കുന്നു. പക്ഷേ ഔദ്യോഗികമായി ക്ഷണം ആരും നല്‍കിയിട്ടില്ല. ഇതിന് കാരണം സാമ്പത്തിക കാര്യങ്ങളാണ്. ഇത്തവണ ലാലീഗ കിരീടം സ്വന്തമാക്കി കരുത്ത് തെളിയിച്ചിട്ടുണ്ട് ബാര്‍സ. മെസി തിരികെ വരുന്ന സാഹചര്യമുണ്ടായാല്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ വലിയ കിരീടങ്ങള്‍ സ്വന്തമാക്കാനുമാവും. മെസിക്ക് ബാര്‍സ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സാവി പറയുമ്പോള്‍ അതെങ്ങനെ എന്നത് വ്യക്തമല്ല. സ്വന്തം പ്രതിഫലം മെസി വലിയ തോതില്‍ കുറക്കണമെന്നതാണ് സാവി ഉദ്ദേശിക്കുന്നതെങ്കില്‍ മെസി ക്യാമ്പിനെ മോഹിപ്പിക്കുന്നത് സഊദിയാണ്. എന്തിനും തയ്യാറായി സഊദിയും അല്‍ഹിലാലും നില്‍ക്കുമ്പോള്‍ മോഹിപ്പിക്കുന്ന മറ്റൊരു ഓഫര്‍ സഊദി നല്‍കുന്നത് അഡിഡാസ്, ആപ്പിള്‍ എന്നിവരുമായി ബന്ധപ്പെട്ടാണ്. ഹിലാല്‍ നല്‍കുന്ന പ്രതിഫലം കൂടാതെ വന്‍കിട കമ്പനികളുടെ പിന്തുണയുമാവുമ്പോള്‍ വലിയ കാശാണ് മുന്നില്‍. പക്ഷേ മെസിയുടെ ഭാര്യയും കുട്ടികളും യൂറോപ്പില്‍ തന്നെ തുടരണമെന്ന നിലപാടിലാണ്.

ബെന്‍സീമ റയല്‍ വിടുന്നു

മാഡ്രിഡ്: 647 മല്‍സരങ്ങളില്‍ നിന്നായി റയല്‍ മാഡ്രിഡിനായി 353 ഗോളുകള്‍ സ്വന്തമാക്കിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സാന്‍ഡിയാഗോ ബെര്‍ണബു വിടുന്നു. സഊദി പ്രോ ലീഗില്‍ പഴയ കുട്ടുകാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പമായിരിക്കും ഇനിയുള്ള നാളുകളില്‍ കരീമെന്നാണ് സൂചന. 14 വര്‍ഷമായി അദ്ദേഹം ബെര്‍ണബുവിലുണ്ട്. റൊണാള്‍ഡോ -സിദാന്‍ സംഘത്തിലെ പ്രധാനിയായി തിളങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പിന് ശേഷം റൊണാള്‍ഡോ യുവന്തസിലേക്ക് പോയപ്പോള്‍ റയലിന്റെ പ്രധാന സ്‌ട്രൈക്കറായി മാറി. നിലവില്‍ റയല്‍ ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരിലെ പ്രധാനികളിലൊരാളായാണ് 35 കാരന്‍ കളം മാറുന്നത്.

ഇത്തവണ റയലിനായി ഗോള്‍ വേട്ട നടത്തിയിട്ടും മേജര്‍ കിരീടങ്ങള്‍ ടീമിന് ലഭിച്ചിരുന്നില്ല. ലാലീഗ കിരീടം ബാര്‍സ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് പുറത്തായിരുന്നു. പക്ഷേ ലാലീഗയില്‍ റയലിന് ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. ഞായറാഴ്ച്ച സ്വന്തം വേദിയില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ. ഈ മല്‍സരത്തില്‍ ബെന്‍സേമ കളിക്കുമോ എന്നുറപ്പില്ല. പരുക്കില്‍ ചികില്‍സ തേടി അദ്ദേഹം വിശ്രമത്തിലാണ്. കരീം പോവുന്നതോടെ റയലിന്റെ മുന്‍നിരയില്‍ കരുത്തര്‍ കുറയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ഹാരി കെയിനെയാണ് പകരക്കാരനായി റയല്‍ കോച്ച് കാര്‍ലോസ് അന്‍സലോട്ടി നോക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending