X

റിയാസ് മൗലവി കൊലക്കേസ്: പ്രതികളുമായി പ്രോസിക്യൂഷന്‍ ഒത്തുകളിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

റിയാസ് മൗലവി വധക്കേസിൽ പ്രതികളുമായി പ്രോസിക്യൂഷൻ ഒത്തുകളിച്ചതായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഞെട്ടിച്ച വിധിയാണ് വന്നിരിക്കുന്നത്.

ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തുകയും വ്യക്തമായ തെളിവുകൾ ലഭിച്ചതുമാണ്. വിചാരണക്ക് ശേഷം ശിക്ഷ ഉറപ്പിച്ച കേസിലാണ് ചെറിയ ശിക്ഷ പോലുമില്ലാതെ എല്ലാവരെയും വെറുതെ വിട്ടിരിക്കുന്നത്. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. പ്രതികളുമായി ഒത്തുകളിച്ചു എന്നുവരെ ആരോപണമുണ്ട്.

കരുതിക്കൂട്ടി ചെയ്തതും സംശയലേശമെന്യേ തെളിഞ്ഞതുമായ ഒരു കേസിലെ വിധി ഉത്തരേന്ത്യയിൽ പോലും കേട്ടുകേൾവിയില്ലാത്തതാണ്. പ്രോസിക്യൂഷൻ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്.- അദ്ദേഹം വ്യക്തമാക്കി.

webdesk14: