Connect with us

More

റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്; റെക്കോര്‍ഡ് വിലക്ക് സ്വന്തമാക്കാനൊരുങ്ങി അല്‍ ഹിലാല്‍

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലയിത ലയണല്‍ മെസിയും സൗദി ക്ലബിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്

Published

on

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലയിത ലയണല്‍ മെസിയും സൗദി ക്ലബിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ വാങ്ങാന്‍ ഒരുങ്ങുന്നതായി സൂചന. മെസിയെന്നെഴുതിയ അല്‍ ഹിലാലിന്റെ പത്താം നമ്പര്‍ ജഴ്‌സി ക്ലബിന്റെ സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. മെസിയുമായി അല്‍ ഹിലാല്‍ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതായി ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മെസിയും അല്‍ ഹിലാല്‍ ക്ലബും വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കരാര്‍ 2024 വരെ നീട്ടാനുള്ള ഓഫര്‍

ലോകകപ്പ് ജയം ആഘോഷിച്ചതിന് ശേഷം മെസി ഇന്നാണ് പാരിസിലേക്ക് തിരിച്ചെത്തിയത്. ഉടനെ താരം പി.എസ്.ജിയില്‍ പരിശീലനം ആരംഭിക്കും. അടുത്ത സമ്മറില്‍ മെസി ഫ്രീ ഏജന്റാവും. കരാര്‍ 2024 വരെ നീട്ടാനുള്ള ഓഫര്‍ മെസിക്ക് നല്‍കിയതായാണ് വിവരം. 2025 വരെയാണ് ക്രിസ്റ്റ്യാനോയും അല്‍ നസറും തമ്മില്‍ കരാറുള്ളത്. പ്രതിവര്‍ഷം 1000 കോടി രൂപയോളമാണ് റൊണാള്‍ഡോയ്ക്ക് പ്രതിഫലമായി കിട്ടുക.

 

Food

റമദാന്‍ സ്‌പെഷ്യല്‍; ഉന്നക്കായ തയാറക്കുന്ന വിധം

ഉന്നക്കായ തയാറക്കുന്ന വിധം

Published

on

ഇടത്തരം പഴം – 6 എണ്ണം
അണ്ടിപ്പരിപ്പ്, കിസ്മിസ്- 2 ടേബിള്‍ സ്പൂണ്‍
തേങ്ങ – 1 മുറി
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:-

പഴം ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. നെയ്യൊഴിച്ച് അണ്ടിപ്പിരിപ്പ്, കിസ്മിസ്, തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ വറുത്തെടുക്കുക. അരച്ചെടുത്ത പഴം കയ്യിലെടുത്ത് അതിന്റെ രീതിയില്‍ ഹോള്‍സ് ഉണ്ടാക്കി വറുത്ത ചേരുവകള്‍ നിറയ്ക്കുക. ശേഷം ഉന്നക്കായയുടെ ആകൃതി വരുത്തുക. വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.

Continue Reading

crime

ഓയോ റൂമുകളിലെ പാര്‍ട്ടികളില്‍ ലഹരിയെത്തിക്കുന്ന മുഖ്യ പ്രതി പിടിയില്‍

Published

on

കൊച്ചിയിലെ ഓയോ റൂമുകള്‍, റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിയിടങ്ങളില്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്‌സൈസിന്റെ പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ചേലക്കല്‍ വീട്ടില്‍ സനോജാണ് (38) പിടിയിലായത്.

പ്രതിയില്‍ നിന്നും 2.250 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും, ലഹരിമരുന്ന് വില്‍പ്പന നടത്തി തകിട്ടിയ 2000 രൂപയും കണ്ടെടുത്തു.

Continue Reading

Culture

ഒ വി വിജയന്‍ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് തസ്രാക്കില്‍ നടക്കും

എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും

Published

on

സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. ‘ചിതലിയിലെ ആകാശം’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്‍ അശോകന്‍ ചരുവില്‍, കെ എം അനില്‍, എം എം നാരായണന്‍, സുജ സൂസന്‍ ജോര്‍ജ്, സി അശോകന്‍, സി പി ചിത്രഭാനു, കെ ഇ എന്‍ തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനം എന്ന സംവാദമുണ്ടാകും.

ഖസാക്കിന്‍റെ തമിഴ് വിവര്‍ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്‍റെ ഇതിഹാസം – നൂറ് കവര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending