കൊച്ചി: പ്രശസ്ത ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. സംസ്്കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ നെയിം ബോര്‍ഡ് ഇളക്കി മാറ്റിയ നിലയിലാണ്. കൂടാതെ ഓഫീസ് മുറിയുടെ വാതിലില്‍ കാവി നിറത്തിലുളള ഗുണനചിഹ്നവും വരച്ചുവെച്ചിട്ടുണ്ട്.

നേരത്തെ, സുനില്‍ പി ഇളയിടത്തിന് നേരെ സംഘപരിവാര്‍ വധഭീഷണി മുഴക്കിയിരുന്നു. ആര്‍എസ്എസിന് എതിരെ പറയുകയും എഴുതുകയും ചെയ്യുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലണം എന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീ വിഷ്ണുവാണ് കൊലവിളിയുമായി രംഗത്ത് വന്നത്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലാനാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ഇതിനുശേഷമാണ് ഓഫീസിലെ നെയിംബോര്‍ഡ് ഇളക്കിമാറ്റിയ നിലയില്‍ കണ്ടത്.