india

റഷ്യന്‍ പാര്‍ലമെന്റംഗവും സുഹൃത്തും ഒഡീഷയില്‍ മരിച്ചു; ദുരൂഹത

By webdesk11

December 28, 2022

റഷ്യന്‍ പാര്‍ലമെന്റ് അംഗവും സുഹൃത്തും ഒഡീഷയിലെ ഭൂവനേശ്വരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഒഡീഷ ഡിജിപി ഉത്തരവിട്ടു. സഹയാത്രികന്‍ വ്‌ലാഡിമിര്‍ ബിഡെനോവ് ഈ മാസം 22 നാണ് മരിച്ചത്. 24നാണ് റഷ്യന്‍ പാര്‍ലമെന്റംഗവും വ്യവസായിയുമായ പാവെല്‍ ആന്റോവും മരിച്ചത്.

ആന്റോവ് മൂന്നാം നിലയില്‍നിന്നു വീണു മരിച്ചു. ബിഡെനോവിനെ മുറിയില്‍ ഒഴിഞ്ഞ വീഞ്ഞുകുപ്പികള്‍ക്കു നടുവില്‍ മരിച്ച് നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ അതേസമയം മരണത്തില്‍ ദുരൂഹത ഇല്ലെന്നും സുഹൃത്ത് മരിച്ചതിനെ തുടര്‍ന്നുള്ള ദുഃഖത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

66ാം പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും സന്ദര്‍ശക വിസയില്‍ എത്തിയത്.