X

തീഗോളമായി ലാന്റ് ചെയ്തു; റഷ്യൻ വിമാനത്തിൽ കത്തിയെരിഞ്ഞത് 41 ജീവനുകൾ

മോസ്‌കോ: തീപിടിച്ച യാത്രാവിമാനം മോസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രാഷ്‌ലാന്റ് ചെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഞായറാഴ്ചയാണ് മോസ്‌കോയിൽ നിന്ന് മുർമൻസ്‌ക് നഗരത്തിലേക്ക് പുറപ്പെട്ട വിമാനം പുറകുവശത്ത് തീപിടിച്ചതിനെ തുടർന്ന് നിലത്തിറക്കിയത്. 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തീഗോളമായി ലാന്റ് ചെയ്ത വിമാനം നിന്നയുടനെ മുൻവശത്തെ വാതിലും എമർജൻസി എക്‌സിറ്റുകളും വഴി യാത്രക്കാർ രക്ഷപ്പെട്ടെങ്കിലും രണ്ട് കുട്ടികളടക്കം 41 പേർ മരണത്തിന് കീഴടങ്ങി.

റഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഏറോഫ്‌ളോട്ടിന്റെ എസ്.യു 1492 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം വൈകീട്ട് ആറു മണിക്ക് പറന്നുയർന്ന് മിനുട്ടുകൾക്കകം വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാരെ രക്ഷിക്കാൻ എല്ലാകാര്യവും ചെയ്തുവെന്നും വിമാനത്തിൽ നിന്ന് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത് പൈലറ്റ് ആയിരുന്നുവെന്നും ഏറോഫ്‌ളോട്ട് അറിയിച്ചു.

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൃശ്യങ്ങൾ:

ചന്ദ്രിക വെബ് ഡെസ്‌ക്‌: