ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി വീണ്ടും പാളം തെറ്റി 70 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഔറിയയില്‍ കഫിയാത്ത് എക്‌സ്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40ഓടെയാണ് സംഭവം.

അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ എഞ്ചിന്‍ ഉള്‍പ്പെടെ 10ബോഗികള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ തീവണ്ടി ഗതാഗതം താറുമാറായി. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണയുടെ ഒരു യൂനിറ്റ് സ്ഥലത്തേക്ക് തിരിച്ചു.

ഉത്തര്‍പ്രദേശില്‍ ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ തീവണ്ടി അപകടമാണ് ഉണ്ടാവുന്നത്. മുസഫര്‍ നഗറില്‍ നടന്ന അപകടത്തില്‍ 23പേര്‍ മരിച്ചിരുന്നു.