ലക്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്‌സ്പ്രസ് പാളം തെറ്റി 7 മരണം. 21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം സംബന്ധിച്ച് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വെ ധനസഹായം നല്‍കും.

മാല്‍ഡയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ന്യൂ ഫറാക്ക എക്‌സ്പ്രസ്. രാവിലെ 6 മണിയോടെ റായ്ബറേലിയിലെ ഹര്‍ചന്ദ് പൂര്‍ സ്‌റ്റേഷന് ലമീപം എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. എഞ്ചിനും 9 ബോഗികളും പാളം തെറ്റി. വരാണസി , ലഖ്‌നൌ എന്നിവിടങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സേന സംഘങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.