Connect with us

kerala

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു

Published

on

പാലക്കാട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. നന്നമ്പ്ര കൊടിഞ്ഞി കടുവളളൂർ സ്വദേശി പത്തൂർ അലവിയുടെ മകൻ പത്തൂർ ഹൈദർ അലി (46) യാണ് മരിച്ചത്.

ഇന്നലേ പുലർച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു.
വെളളിയാംപുറം സ്വദേശി പച്ചയായി മുഹമ്മദ്കുട്ടി ഹാജി യുടെ മകൾ നജ്മു ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

kerala

പൊലീസ് ആർഎസ്എസ് കൂട്ടുകെട്ട് ശരിവെച്ച് സി.പി.എം സ്വാമിയും

ആശ്രമം സ്വാമി സ്വയം കത്തിച്ചതാണെന്നായിരുന്നു കേരള പൊലീസിലെ ഉന്നതരുടെ ആദ്യ കണ്ടെത്തല്‍. സത്യത്തില്‍ ആര്‍എസ്‌സുകാരാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്.

Published

on

കെ.പി ജലീൽ

കേരള പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിനെയും വെട്ടിലാക്കി ഇടതുപക്ഷ അനുകൂലിയായ സ്വാമിയും രംഗത്തെത്തി. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലാണ് കേരള പോലീസ് ആര്‍എസ്എസുമായി ഒത്തു കളിച്ചതായി സന്ദീപാനന്ദഗിരി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ആശ്രമം സ്വാമി സ്വയം കത്തിച്ചതാണെന്നായിരുന്നു കേരള പൊലീസിലെ ഉന്നതരുടെ ആദ്യ കണ്ടെത്തല്‍. സത്യത്തില്‍ ആര്‍എസ്‌സുകാരാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്.

ഇത് മറച്ചുവെച്ചാണ് കേരള പൊലീസ് പിണറായി വിജയനെയും സിപിഎമ്മിനെയും സന്ദീപാനന്ദഗിരിയെയും വെട്ടിലാക്കിയത്. ഇതിനെതിരെ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിച്ച ശേഷമാണ് സത്യം വെളിച്ചത്തായത്. ഇന്നലെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ആണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസുമായി രഹസ്യബന്ധം നടത്തുന്നു എന്ന് ആരോപണമാണ് അന്‍വര്‍ നേരത്തെ ഉന്നയിച്ചത് .അതിന് അടിവരയിടുന്നതാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തല്‍.

അന്‍വറുടെ പത്രസമ്മേളനത്തിനുശേഷം ഇന്നലെ തന്നെ സ്വാമി സന്ദീപാനന്ദഗിരി കേരള പോലീസ് ആര്‍എസ്എസിന്റെ ചട്ടുകം ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു .ഇത് സിപിഎമ്മിനെയും കേരള പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന ആരോപണത്തിന് ശക്തി കൂട്ടുന്നതായി. നേരത്തെ സിപിഐ നേതാവ് ആനിരാജയും കേരള പോലീസ് ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടതായി ആരോപണമുന്നയിച്ചിരുന്നു. ഏതായാലും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ആശിസ്സുകളോടെ ആണോ കേരള പൊലീസിലെ ആര്‍എസ്എസ് ബന്ധം എന്നു മാത്രമാണ് ഇനി വ്യക്തമാവാനുള്ളത്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ ഉന്നയിച്ചിരുന്നു .രണ്ടു തവണയാണ് കഴിഞ്ഞവര്‍ഷം ആര്‍എസ്എസ് നേതാക്കളെ എഡിജിപി നേരില്‍കണ്ട് ചര്‍ച്ച നടത്തിയത് .ഇത് പിണറായി വിജയന് വേണ്ടിയാണോ എന്നാണ് പ്രതിപക്ഷവും ജനവും ചോദിക്കുന്നത് .എന്നാല്‍ ഇക്കാര്യത്തില്‍ പിണറായി തന്റെ മൗനം തുടരുകയാണ്.

Continue Reading

kerala

ഞങ്ങളുണ്ടാകുമെന്ന ഉറപ്പ്; മനസ്സ് നിറഞ്ഞ് വൈറ്റ് ഗാർഡ് സംഗമം

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ആദരവും സംസ്ഥാന സംഗമവും

Published

on

സേവന നിരതമായ ദിനരാത്രങ്ങളുടെ ഓർമകളുമായി അവർ ഒത്തുകൂടി. വയനാട് ദുരന്തത്തിൽ വിശ്രമരഹിതരായി രാപ്പകലില്ലാതെ സേവമനുഷ്ഠിക്കുകയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഊഷ്മളമായ സ്വീകരണം നൽകി. സംസ്്ഥാന കമ്മിറ്റി നടത്തിയ വൈറ്റ് ഗാർഡ് സംഗമത്തിലാണ് ആദരവ് നൽകിയത്.

കോഴിക്കോട് സരോവരം ട്രേഡ് സെന്റിൽ നടന്ന സംഗമവും ആദരിക്കലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദു സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു എന്നിവർ പ്രസംഗിച്ചു. ഡോ. എസ്.എസ് ലാൽ, സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫൈസൽ തങ്ങൾ വൈറ്റ് ഗാർഡ് റിപ്പോർട്ടിംഗ് നടത്തി.

ഉമ്മർ പാണ്ടികശാല, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറക്കൽ അബ്ദുല്ല, പി.കെ ബഷീർ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, സി.കെ സുബൈർ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മയിൽ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ, മുജീബ് കാടേരി, അഷറഫ് എടനീർ, കെ.എ മാഹീൻ, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, യൂത്ത്ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, വൈസ് പ്രസിഡന്റ്‌ ആഷിഖ് ചെലവൂർ, എം. എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹമ്മദ് സാജു, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ പ്രസംഗിച്ചു.

വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും സംസ്‌കാരത്തിന് നേതൃത്വം നൽകാനും മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും വൈറ്റ് ഗാർഡ് അംഗങ്ങൾ മുൻപന്തിയിൽ നിന്നു. ദുരന്ത മണ്ണിലെ ഇവരുടെ സേവന പ്രവർത്തനങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ്, നിപ്പ തുടങ്ങിയവ ഉണ്ടായപ്പോഴും വൈറ്റ് ഗാർഡിന്റെ സേവനം കേരളം കണ്ടറിഞ്ഞതാണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.

Continue Reading

kerala

വൈറ്റ് ഗാർഡിന്റേത് വാക്കുകൾക്കതീതമായ സേവന പ്രവർത്തനം: സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട് സരോവരം ട്രേഡ് സെന്റിൽ നടന്ന വൈറ്റ് ഗാർഡ് സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.

Published

on

കോഴിക്കോട്: വാക്കുകൾക്കതീതമായ സേവനപ്രവർത്തനമാണ് വയനാട്ടിലെ ദുരന്തഭൂമിയിൽ വൈറ്റ് ഗാർഡ് നടത്തിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സരോവരം ട്രേഡ് സെന്റിൽ നടന്ന വൈറ്റ് ഗാർഡ് സംഗമവും ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ഇടിമിന്നൽ പോലെ വന്ന വയനാട് ദുരന്തം ഒരു പ്രദേശത്തിന്റെ ഭൂമിയുടെ ഘടന തന്നെ മാറ്റി. ഒരു ജനസമൂഹത്തിന്റെ ജീവിതത്തെ തകിടം മറിച്ചു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്ടമായി.

ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങളിൽ പകച്ചുപോയെങ്കിലും പിന്നീട് മുസ്ലിംലീഗിന്റെ സകല സംവിധാനങ്ങളും ദുരന്തമുഖത്ത് സജീവമായി. വൈറ്റ് ഗാർഡ് സന്നദ്ധ സേന സജീവമായ ഇടപെടലാണ് നടത്തിയത്. മുസ്ലിംലീഗ് രൂപീകരിച്ച ഉപസമിതി വയനാട്ടിൽ ക്യാമ്പ് ചെയ്ത് സന്നദ്ധ സേവനത്തിന് നേതൃത്വം നൽകി. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നത് പോലെയാണ് മുസ്ലിംലീഗ് ഹതാശരായ ജനതയെ ചേർത്തുനിർത്തുന്നത്. ഖാഇദെ മില്ലത്ത് പകർന്നുതന്ന സേവനരാഷ്ട്രീയത്തിന്റെ മനോഭാവമാണിതെന്നും തങ്ങൾ പറഞ്ഞു.

ഭൂമിയിലെ ജീവിതം മനുഷ്യന്റെ നിയന്ത്രണത്തിലല്ല. എങ്കിലും സ്രഷ്ടാവായ സർവ്വശക്തൻ ഓരോ മനുഷ്യനും ഓരോ നിയോഗങ്ങളും ഉത്തരവാദിത്തങ്ങളും നൽകിയിട്ടുണ്ട്. പുതിയ തലമുറ അവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുകയാണ്. നിങ്ങൾ യൗവ്വനം എന്തിന് വിനിയോഗിച്ചു എന്ന് പടച്ചവൻ ചോദിക്കുമ്പോൾ ആശ്വാസത്തോടെ ഈ സേവനങ്ങളെ ഉയർത്തിപ്പിടിക്കാൻ വൈറ്റ് ഗാർഡിന് സാധിക്കും. ഈ ഹരിത പതാക സമ്മാനിച്ച മുസ്ലിംലിംലീഗും നിങ്ങളിൽ അഭിമാനം കൊള്ളുകയാണ്. എന്നും ഓർമിക്കാവുന്ന സദസ്സായി ഈ സംഗമം മാറിയെന്നും തങ്ങൾ പറഞ്ഞു.

Continue Reading

Trending