Video Stories
ഇ.അഹമ്മദിന് സച്ചിന് ടെണ്ടുല്‍ക്കറുടെ ആദരം

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ആദരം. ഇന്നലെ ആസ്റ്റംര്‍ മിംസ് സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ഇ.അഹമ്മദിനെ സച്ചിന് സ്മരിച്ചത്. ഉദ്ഘാടന പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത സീനിയര്‍ ലീഡര്‍ ഇ.അഹമ്മദിന് എന്റെ പ്രണാമം എന്ന് സംസാരിച്ച് സച്ചിന് തുടങ്ങിയത്. സച്ചിന് മുമ്പ് സംസാരിച്ച ആസ്റ്റംര്‍ മിംസ് ചെയര്മാന് ഡോ.ആസാദ് മൂപ്പന് സ്വാഗത പ്രസംഗം ആരംഭിച്ചതും ഇ.അഹമ്മദിനെ സ്മരിച്ചാണ്.
മിംസ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്കും കേരളത്തിന്റെയും ഇന്ത്യയുടെയും വികസനത്തിന് അവിശ്രമം പോരാടിയ ഇ.അഹമ്മദിന് വേണ്ടിയുളള പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത് എന്ന പറഞ്ഞാണ് ഒരു മിനുട്ട് മൗന പ്രാര്‍ത്ഥനയോടെ ഉദ്ഘാടനം ആരംഭിച്ചത്. അല്‍പ്പം വൈകി വേദിയിലെത്തിയ സച്ചിന് വേണ്ടി ആരാധകര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ആസാദ് മൂപ്പന് ഇടപ്പെട്ടാണ് പ്രധാനപ്പെട്ട ഒരു ചടങ്ങിന് ശേഷം മാത്രമേ ഉദ്ഘാടനം ആരംഭിക്കുകയുളളുവെന്ന് വ്യക്തമാക്കിയതും ഇ.അഹമ്മദിന്റെ കാര്യം പറഞ്ഞതും.
കോഴിക്കോട് നഗരത്തില്‍ ഇന്നലെ നടന്ന മിക്ക പൊതു തു ചടങ്ങുകളും ആരംഭിച്ചത് ഇ.അഹമ്മദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ്.കോഴിക്കോട്ടെ തന്റെ ആദ്യ വരവ് പരാമര്‍ശിച്ചാണ് സച്ചിന് പിന്നീട് സംസാരിച്ചത്. അന്ന് ഞാന്‍ മിശ മുളക്കാത്ത പയ്യനായിരുന്നു. ഷേവിംഗ് പോലും ആവശ്യമായിരുന്നില്ല. ഇപ്പോള്‍ മുപ്പതോളം വര്‍ഷമായി. ആകെ ഞാനും മാറി കോഴിക്കോടും മാറി. ഇവിടെ ഇത്രയും നാള് വരാതിരുന്നതില്‍ വേദനയുണ്ട്. ഇനി തീര്‍ച്ചയായും വരും. കളി നിര്‍ത്തിയെങ്കിലും പ്രോമോഷണല്‍ ക്രിക്കറ്റുണ്ടല്ലോ… ഡോ.മൂപ്പന് ആരംഭിക്കുന്ന സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ തനിക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോളിനെ കലവറയില്ലാതെ സ്നേഹിക്കുന്നവരാണ് മലയാളികള്‍. തന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ബ്ലാസ്റ്റേഴസിന് പോയ സീസണ് ദുഷ്ക്കരമായിരുന്നു. പുതിയ കോച്ചും ടീമും. പക്ഷേ നാട്ടുകാരുടെ പിന്തുണയില്‍ ടീം ആകെ മാറി. ഫൈനല്‍ വരെയെത്തി. ഇവിടെയും മഞ്ഞപ്പടയെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ആരോഗ്യ കാര്യങ്ങള്‍ താരങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എപ്പോഴും ടീമിന് വേണ്ടി, രാജ്യത്തിന് വേണ്ടി സ്വയം മറക്കുന്നവരാണ് താരങ്ങള്‍.
അതിനാല്‍ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ വരും. ആരോഗ്യം സംരക്ഷിക്കാന്‍ നല്ല ഡോക്ടര്‍മാരും ചികില്‍സയും ഉറപ്പ് വരുത്താന്‍ ആസ്റ്റര്‍ മിംസിനെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയും. ആരോഗ്യം സംരക്ഷിക്കപ്പെടുമ്പോഴാണ് താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയൂ-സച്ചിന് പറഞ്ഞു. ഒരു മണിക്കൂറോളം വേദിയില്‍ ചെലവിട്ട് കാണികള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് സച്ചിന് മടങ്ങിയത്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
kerala3 days ago
അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍