kerala
സാദിഖലി തങ്ങളെ മതനിരപേക്ഷത പഠിപ്പിക്കാന്‍ പിണറായി വരണ്ട -രമേശ് ചെന്നിത്തല
സാദിഖലി തങ്ങള്‍ പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും മതനിരപേക്ഷ നിലപാടുകള്‍ മുറുക്കിപ്പിടിക്കുന്നയാളാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.

പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് ഇന്ത്യയിലങ്ങോളമിങ്ങോളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കേരളം കത്താതെ നിന്നത് പാണക്കാട് കുടുംബത്തിന്റെ ഇടപെടലും മുസ് ലിം ലീഗിന്റെ നിലപാടും കൊണ്ടാണ്.
ആ കുടുംബത്തില്‍പെട്ട ഒരാളിനെ മതനിരപേക്ഷത പഠിപ്പിക്കാന്‍ പിണറായി ഇറങ്ങിപ്പുറപ്പെടേണ്ടതില്ല. സാദിഖലി തങ്ങള്‍ പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും മതനിരപേക്ഷ നിലപാടുകള്‍ മുറുക്കിപ്പിടിക്കുന്നയാളാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.
സംഘ്പരിവാര്‍ പാളയത്തില്‍ നിന്നു പുറത്തു കടന്നു മതനിരപേക്ഷ ചേരിയിലെത്തിയ സന്ദീപ് വാര്യരെ പാണക്കാട് സ്വീകരിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്. വാര്യര്‍ക്കായി ചുവപ്പു പരവതാനി വിരിച്ചു കാത്തിരുന്നിട്ടും ലഭിക്കാത്ത കൊതിക്കെറുവാണ്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതിയില്‍ മാത്രമേ പിണറായിയുടെ ഈ രോഷത്തെ കാണുന്നുള്ളൂ.
മതനിരപേക്ഷ ചേരിയിലേക്ക് ആള്ക്കാര് എത്തുമ്പോള്‍ രണ്ട് കയ്യുംനീട്ടി സ്വീകരിക്കുന്ന മഹത്തായ പാരമ്പര്യമാണ് പാണക്കാട് കുടുംബം കാട്ടിയിരിക്കുന്നത്. സ്വന്തം സഖ്യകക്ഷിയായ ബി.ജെ.പിയില്‍ നിന്നു നേതാക്കളും അണികളും കൊഴിഞ്ഞു പോകുന്നത് പിണറായി വിറളി പിടിപ്പിച്ചിരിക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയുമായി ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് പിണറായി വിജയന്. കേരളത്തില്‍ സാമുദായിക ധ്രവീകരണം ഉണ്ടാക്കുന്ന എല്ലാ സംഘടനകളെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് പിണറായി സെക്രട്ടറിയായത് മുതല്‍ സി.പി.എമ്മിനുള്ളത്.
ഇപ്പോള്‍ തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതിലും പാലക്കാട് ബി.ജെ.പിക്ക് സഹായകമായ നിലപാടുകള്‍ എടുക്കുന്നതിലും എത്തിനില്‍ക്കുന്നു അത്. കേരളത്തെ വര്‍ഗീയമായി വിഭജിച്ചാലേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളു എന്ന അവസ്ഥയിലേക്ക് സി.പി.എം അധപതിക്കുന്നത് സങ്കടകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
kerala
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; വേടനെതിരെ ബലാത്സംഗക്കേസ്
യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.
സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹ വാഗ്ദാനം നല്കി പലയിടത്തും വെച്ച് വേടന് പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്കി.
2023 ലാണ് വേടന് തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. സ്വാര്‍ത്ഥയാണെന്ന് ആരോപിച്ചാണ് തന്നെ വേടന് ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്; സംസ്ഥാന ബിജെപിയും ആര്‍എസ്എസും രണ്ട് അഭിപ്രായത്തില്‍?
രാജ്യ വ്യാപകമായി ആര്‍എസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ നിലപാട്.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് അഭിപ്രായത്തില്‍ സംസ്ഥാനത്തെ ബിജെപിയും ആര്‍എസ്എസും. രാജ്യ വ്യാപകമായി ആര്‍എസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ നിലപാട്.
എന്നാല്‍ ഈ നിലപാട് ദേശീയ തലത്തില്‍ ആര്‍എസ്എസ് നിലപാടിനെ ചോദ്യം ചെയ്യുന്നതാണെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി കെ.സുരേന്ദ്രന് തന്നെ രംഗത്ത് വന്നിരുന്നു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഇന്നും തുടരും. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം നടത്തുമെന്നു യുഡിഎഫ് എംപിമാര്‍ അറിയിച്ചു.
ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനയില്‍ ‘ഇന്‍ഡ്യാ’ സഖ്യ എംപിമാര്‍ ഇന്നും പ്രതിഷേധിക്കും.
kerala
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala3 days ago
ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്