india

വന്ദേഭാരതിന്റെ കാവിനിറം; രാഷ്ട്രീയമില്ല, 100 ശതമാനം ശാസ്ത്രീയമെന്ന് റെയില്‍വേ മന്ത്രി

By webdesk11

October 05, 2023

വന്ദേ ഭാരതതതിന് കാവി നിറം നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ശാസ്ത്രീയമായാണ് വന്ദേ ഭാരതിന് നിറങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ കണ്ണുകള്‍ക്ക് ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്ന നിറങ്ങള്‍ മഞ്ഞയും ഓറഞ്ചുമാണ്. യൂറോപ്പിലെ 80 ശതമാനം തീവണ്ടികള്‍ക്കും ഓറഞ്ചോ മഞ്ഞ നിറമോ ആണ് നല്‍കിയിരിക്കുന്നത്. വെള്ള നിറത്തിന് മഞ്ഞയുടേത് പോലുള്ള തിളക്കമുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും 100% ശാസ്ത്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.