മുംബൈ: ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസണ്‍ 14 ന് ആതിഥേയത്വം വഹിക്കുന്ന ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് റെക്കോര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 450 കോടി രൂപയാണ് സല്‍മാന് ഓഫര്‍ ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നാണ് വിവരം. മുന്‍ സീസണുകളില്‍ സല്‍മാന് 250 കോടി രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് വിവിധ ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ സീസണില്‍ ഓരോ എപിസോഡിയും 20 കോടി രൂപ വീതം സല്‍മാന് പ്രതിഫലമായി ലഭിക്കും. പരിപാടിയുടെ പ്രമോഷനും വെര്‍ച്വല്‍ കോണ്‍ഫറന്‍സും എല്ലാം അടങ്ങുന്നതാണ് ഈ പ്രതിഫലമെന്നാണ് വിവരം. സല്‍മാന്‍ ഖാന്റെ ജനപ്രീതിയും ആരാധകരുടെ പിന്തുണയും കണ്ടാണ് ഇത്രയും വലിയ തുകക്ക് അദ്ദേഹത്തെ ആതിഥേയനായി കൊണ്ടുവരുന്നത്. സല്‍മാന്‍ ഖാന്റെ സാന്നിധ്യം പരിപാടിയുടെ റേറ്റിങ് കുത്തനെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് ബിഗ്‌ബോസിന്റെ സംഘാടകര്‍ പറയുന്നത്.