Connect with us

india

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Published

on

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ആക്രമണത്തിനിരയായ വിവാദ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. റുഷ്ദി ഡോക്ടമാരോട് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിക്ക് വെള്ളിയാഴ്ചയാണ് കുത്തേറ്റത്. ന്യൂജേഴ്‌സി സ്വദേശിയായ ഹാദി മതാറാണ് കുത്തിപരിക്കേല്‍പ്പിച്ചത്. വേദിയിലേക്ക് പാഞ്ഞെത്തിയ അക്രമി റുഷ്ദിയുടെ ദേഹത്തേക്ക് ചാടിവീഴുകയും ആദ്യം കഴുത്തിലും തുടര്‍ന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

career chandrika:സര്‍ക്കാര്‍ ജോലി നേടാന്‍ സിജിഎല്‍ എന്ന ‘മിനി സിവില്‍ സര്‍വീസ്’, ഇരുപതിനായിരത്തോളം ഒഴിവുകള്‍

ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മികവാര്‍ന്ന കരിയര്‍ സാധ്യതകളിലേക്കെത്താന്‍ സുവര്‍ണാവസരമൊരുക്കുന്ന മത്സരപ്പരീക്ഷയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ.

Published

on

പി ടി ഫിറോസ്

ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മികവാര്‍ന്ന കരിയര്‍ സാധ്യതകളിലേക്കെത്താന്‍ സുവര്‍ണാവസരമൊരുക്കുന്ന മത്സരപ്പരീക്ഷയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ. കേന്ദ്ര സര്‍ക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, െ്രെടബ്യുണലുകള്‍ എന്നിവിടങ്ങളിലെ ഗസറ്റഡ് റാങ്കിലുള്ള തസ്തികകളിലുള്‍പ്പെടെ നിയമനം ലഭിക്കാന്‍ വഴിയൊരുക്കുന്നത് കൊണ്ടുതന്നെ ബിരുദധാരികള്‍ക്ക് മുന്നിലുള്ള ഏറ്റവും ശ്രദ്ധേയമായ കടമ്പയാണ് മിനി സിവില്‍ സര്‍വീസ് എന്ന് വിശേഷിപ്പിക്കാവുന്ന സി.ജി.എല്‍ പരീക്ഷ. 35 തസ്തികകളിലായി ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിങ്ങനെയുള്ള കാറ്റഗറികളിലായാണ് നിയമനം.

സി.ജി.എല്‍ വഴി നിയമനം ലഭിക്കുന്ന
തസ്തികകള്‍

ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് ഓഫീസര്‍
സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സര്‍വീസ്, ഐബി, ഇലക്ട്രോണിക്‌സ്‌ഐടി, റെയില്‍വേ, വിദേശകാര്യ മന്ത്രാലയങ്ങള്‍, ആംഡ് ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടര്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
വിവിധ മന്ത്രാലയങ്ങളിലെ അസിസ്റ്റന്റ്
ഡയറക്റ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ് ആന്‍ഡ് കസ്റ്റംസ്, സി.ബി.ഐ, എന്‍.ഐ.എ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളിലെ ഇന്‍സ്‌പെക്ടര്‍/സബ് ഇന്‍സ്‌പെക്ടര്‍
റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍
തപാല്‍ വകുപ്പിലെ പോസ്റ്റല്‍/ സോര്‍ട്ടിങ് അസിസ്റ്റന്റ്
സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍
മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസിലെ സീനിയര്‍ അട്മിന്‌സിട്രേറ്റീവ് അസിസ്റ്റന്റ്
വിവിധ വകുപ്പുകളിലെ ഓഡിറ്റര്‍ / അക്കൗണ്ടന്റ്‌റ്/ ഡിവിഷണല്‍ അക്കൗണ്ടന്റ്/ ജൂനിയര്‍ അക്കൗണ്ടന്റ്
വിവിധ വകുപ്പുകളിലെ സീനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ യു.ഡി ക്‌ളര്‍ക്ക്
സി.ബി.ഡി.ടി, സി.ബി.ഐ.സി എന്നിവിടങ്ങളില്‍ ടാക്‌സ് അസിസ്റ്റന്റ്

എല്ലാ വിഭാഗങ്ങളിലുമായി മൊത്തം ഇരുപതിനായിരത്തോളം ഒഴിവുകളുണ്ട്. പട്ടിക വിഭാഗങ്ങള്‍, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ സംവരണമുണ്ടാവും. അസിസ്റ്റന്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാമെങ്കിലും സി.എ/സി.എം.എ/ സി.എസ് എന്നിവയിലേതെങ്കിലുമോ കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫൈനാന്‍സ്), ബിസിനസ് എക്കണോമിക്‌സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പരിഗണന ലഭിക്കും. ജൂനിയര്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു തലത്തില്‍ ഗണിതം പഠിച്ചിരിക്കുകയോ ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായെങ്കിലും എടുത്തിരിക്കുകയോ വേണമെന്ന നിബന്ധനയുണ്ട്. ബാക്കി എല്ലാ തസ്തികകളിലേക്ക് അപേക്ഷിക്കുവാനും ഏതെങ്കിലും ബിരുദ യോഗ്യത മതി വിദൂര വിദ്യാഭ്യാസ രീതിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

1827, 2030, 1830, 1832 എന്നിങ്ങനെ വിവിധ തസ്തികകള്‍ക് വ്യത്യസ്ത പ്രായപരിധിയാണുള്ളത്. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം അവസാന ദിവസത്തേക്ക് നീട്ടി വെക്കാതെ മുന്‍കൂട്ടി അപേക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. അപേക്ഷാ ഫീസായ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ ബാങ്ക് മുഖേനയോ അടക്കാം. വനിതകള്‍, പട്ടികവിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷക്ക് ടയര്‍ 1, ടയര്‍ 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുണ്ടാവുക. ടയര്‍ 1 പരീക്ഷക്ക് ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബംഗളുരു, മൈസൂര്‍, മംഗലാപുരം എന്നിവയടക്കം 15 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. ടയര്‍ 2 പരീക്ഷയില്‍ മൂന്ന് പേപ്പറുകളാണുണ്ടാവുക. പേപ്പര്‍ 1 ഏത് തസ്തികയിലേക്കും അപേക്ഷിക്കുന്നവരുമെഴുതണം. പരീക്ഷകളുടെ രീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വിവിധ വകുപ്പുകളിലെ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍,യുഡി ക്ലര്‍ക്ക് പദവികളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ശാരീരികക്ഷമത സംബന്ധിച്ച നിബന്ധനകളുണ്ട്. സിലബസ്, ചോദ്യപേപ്പര്‍ രീതി എന്നിവയെല്ലാം കൃത്യമായി പരിശോധിച്ച് പരീക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകള്‍ ഉപയോഗപ്പെടുത്തി തയ്യാറെടുക്കുന്നത് ഫലപ്രദമാവും.

Continue Reading

india

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം: ആര്‍.എസ്.എസ്

ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ഹൊസബലേ പറഞ്ഞു.

ഇതേ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകള്‍ക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേര്‍ക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു.

ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോ- ഹൊസബലേ ചോദിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്.

Continue Reading

india

വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോര്‍ തന്നെ മുന്നില്‍; രാജ്യത്ത് ഏറ്റവും ശുചിത്വമുള്ള നഗരമായി ആറാം തവണ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു.

Published

on

ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു. പ്രതിദിനം 1,900 ടണ്‍ നഗരമാലിന്യം സംസ്‌കരിക്കുകയും അതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിലൂടെയാണ് തുടര്‍ച്ചയായ ആറാം തവണയും ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഇന്‍ഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്. സൂറത്തും നവി മുംബൈയുമാണ് തൊട്ടുപിന്നിലുള്ള നഗരങ്ങള്‍. ഇന്‍ഡോറില്‍ ഒരു ശേഖരണ കേന്ദ്രത്തില്‍ ചപ്പുചവറുകള്‍ ആറ് വിഭാഗങ്ങളായാണ് വേര്‍തിരിക്കുന്നത്. 35 ലക്ഷം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോര്‍. പ്രതിദിനം 1,200 ടണ്‍ ഉണങ്ങിയ മാലിന്യവും 700 ടണ്‍ നനഞ്ഞ മാലിന്യവും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നഗരത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കാണില്ലെന്നാണ് സര്‍വേ പറയുന്നത്.

850 വാഹനങ്ങളിലായി വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് സംസ്‌കരണം നടത്തുന്നതെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ഐഎംസി) ശുചീകരണ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മഹേഷ് ശര്‍മ പറഞ്ഞു. വാഹനങ്ങളില്‍ വിവിധ തരം മാലിന്യങ്ങള്‍ക്കായി പ്രത്യേക അറകളുണ്ട്. നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന നനഞ്ഞ മാലിന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബയോസിഎന്‍ജി പ്ലാന്റാണ് ഐഎംസിയുടെ മാലിന്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഹൈലൈറ്റ്.

ഈ വര്‍ഷം ഫെബ്രുവരി 19ന് ദേവഗുരാഡിയ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ 150 കോടി വിലമതിക്കുന്ന ഈ 550എംടി പ്രതിദിന ശേഷിയുള്ള പ്ലാന്റ് പ്രധാനമന്ത്രി യാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് 17,000 മുതല്‍ 18,000 കിലോഗ്രാം വരെ ബയോസിഎ ന്‍ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാന്‍ കഴിയും. വാണിജ്യ സിഎന്‍ജിയേക്കാള്‍ 5 രൂപ കുറഞ്ഞ ഈ ബയോസിഎന്‍ജിയില്‍ 150 ഓളം സിറ്റി ബസുകള്‍ ഓടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റതില്‍ നിന്ന് 8.5 കോടി രൂപയും ബയോസിഎന്‍ജി പ്ലാന്റിലേക്ക് മാലിന്യം നല്‍കിയതിന് സ്വകാര്യ കമ്പനിയുടെ വാര്‍ഷിക പ്രീമിയമായി 2.52 കോടിയും ഉള്‍പ്പെടെ, കഴിഞ്ഞ വര്‍ഷം മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്ന് 14.45 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മാലിന്യ നിര്‍മാര്‍ജനത്തിലൂടെ 20 കോടി രൂപ സമ്പാദിക്കാനാകുമെന്ന് ശര്‍മ പറഞ്ഞു.

Continue Reading

Trending