Connect with us

kerala

സമസ്ത ആദര്‍ശ സമ്മേളനം ഞായറാഴ്ച കോഴിക്കോട്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം എട്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും.

Published

on

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ സമ്മേളനം എട്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സമസ്തയുടെയും പോഷക ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളുമടക്കം പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിക്കഴിഞ്ഞു.
ഒരു നൂറ്റാണ്ടിനോടടുക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചു വരികയാണ്. ഇസ്‌ലാമിന്റെ തനത് രൂപം പ്രചരിപ്പിക്കുകയും അതിനെതിരായി വരുന്ന നീക്കങ്ങളെ നിയമ വിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ മുഖ്യ ലക്ഷ്യം. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച മുജാഹിദ് സമ്മേളനം, അവര്‍ മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. എന്നാല്‍ അതിന്റെ വാക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകള്‍ക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്. രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമം, കശ്മീര്‍ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ല.

മുസ്‌ലിം ലോകം ആധികാരികമായി കണക്കാക്കുന്ന ഇമാം ബുഖാരി(റ)യുടെ ഹദീസ് പോലും നിഷേധിക്കുന്ന നില വരെ സമ്മേളനത്തിലുണ്ടായി. മുജാഹിദ് വിഭാഗത്തില്‍ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഭിന്നിപ്പുകള്‍ക്കിടയില്‍ ഇടക്കാലത്ത് ഒന്നിച്ചവര്‍ ചേര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ അവര്‍ക്കിടയിലെ ആശയ വൈരുധ്യങ്ങള്‍ പ്രകടമായതും അവരെത്തിപ്പെട്ട ദയനീയാവസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്. ഇത്തരം സാഹചര്യത്തില്‍ സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരില്‍ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളനം. മത വിശ്വാസികള്‍ക്കെതിരായ ലിബറല്‍ ആശയക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പാഠ്യപദ്ധതികളിലും കലോത്സവങ്ങളിലും ഒളിച്ചു കടത്തുന്നതും ഇസ് ലാമോ ഫോബിയ പ്രചാരണങ്ങളും സമ്മേളനത്തില്‍ തുറന്ന് കാണിക്കും.

വൈകിട്ട് മൂന്ന് മണിക്ക് വരക്കല്‍ മഖാം സിയാറത്തോട് കൂടി പരിപാടികള്‍ ആരംഭിക്കും. 4.30 ന് കടപ്പുറം സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊതുസമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി. കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ. വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ സ്വാഗതം പറയും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും എം. ടി. അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. പി. പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു. എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം. കെ. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം. കെ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ കെ. ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി പ്രസംഗിക്കും. എം. പി. മുസ്തഫല്‍ ഫൈസി അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അശ്റഫി കക്കുപടി പ്രഭാഷണം നിര്‍വ്വഹിക്കും.

 

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending