തൃശൂര്‍: കനത്ത സുരക്ഷയില്‍ തേക്കിന്‍കാടിന്റെ ആകാശത്ത് നിറങ്ങളുടെ നീരാട്ടൊരുക്കി പ്രസിദ്ധമായ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്‌നടക്കും. സാമ്പിള്‍വെടിക്കെട്ടില്‍ തേക്കിന്‍കാടിന്റെ ആകാശത്ത് ലൂസിഫറും മധുരരാജയും അമിട്ടില്‍ വിരിഞ്ഞിറങ്ങും. കര്‍ശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ സാമ്പിള്‍വെടിക്കെട്ട് നടത്തുന്നത്. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വൈകീട്ട് ഏഴുമണിയോടെ തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തീ കൊളുത്തുക.