ഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചു. ആദ്യ ശ്രമത്തില്‍ സഞ്ജു ഉള്‍പ്പെടെ ആറ് കളിക്കാര്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.

രണ്ട് കിമീ ഓട്ടം എട്ടര മിനിറ്റില്‍ എന്ന കായികക്ഷമതാ പരീക്ഷയിലാണ് സഞ്ജുവിന് ആദ്യം കാലിടറിയത്. യോ യോ ടെസ്റ്റിനൊപ്പം രണ്ട് കിമീ ഓട്ടം കൂടി ബിസിസിഐ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമാക്കുകയായിരുന്നു.

രാഹുല്‍ തെവാതിയ, ജയദേവ് ഉനദ്ഖട്, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് സഞ്ജുവിനൊപ്പം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍. രണ്ട് മീറ്റര്‍ ഓട്ടം ആദ്യമായാണ് ബിസിസിഐ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമാക്കിയത്. അതിനാല്‍ പരാജയപ്പെടുന്ന കളിക്കാര്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി നല്‍കുകയായിരുന്നു.