കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ ക്രമിനില്‍ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂരിനെ പ്രതി സരിത സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ ഒരു വ്യക്തി എന്ന നിലക്കാണ് ആളൂരിനെ സമീപിച്ചതെന്ന് സരിത പറഞ്ഞു.

കേസുകളെല്ലാം വിചാരണയിലാണ്, പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലാണ്, അടിയന്തരമായി എടുക്കേണ്ട ചില നടപടികളും അദ്ദേഹത്തെ അറിയിച്ചതായും സരിത പറഞ്ഞു.

പ്രൊജക്ട് ഹെഡായി സരിത

തമിഴ്‌നാട്ടിലെ സോളാര്‍ കമ്പനിയുടെ പ്രൊജക്ട് ഹെഡായി സരിതയെ നിയമിച്ചു. മധുരയിലെ ന്യു ഇറ എന്നാണ് കമ്പനിയുടെ പേര്. അതേസമയം സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ നിയമിച്ചത് മുംബൈ കേന്ദ്രമായ ഭിക്ഷാടന മാഫിയയാണെന്ന് ആളൂര്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ അന്വേഷണം തീരുമാനമാകുന്നതിനിടയിലാണ് സരിത കേസില്‍ ആളൂര്‍ വീണ്ടും ഹാജരാവുന്നത്.