ബെംഗളൂരു: അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരുവില്‍ ജയില്‍മോചിതയായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവര്‍. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാണ് അവര്‍ പുറത്തിറങ്ങിയത്.
കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേക്കു യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ ഇളവരസി, സുധാകര്‍ എന്നിവരെയും കോടതി വിധി നടപ്പിലാക്കി ജയിലില്‍ അടച്ചത്.
Be the first to write a comment.