Connect with us

kerala

സൗദി കെ.എം.സി.സി കാരുണ്യ സംഗമം നാളെ മലപ്പുറത്ത്

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി യുടെ കാരുണ്യ സംഗമം നാളെ ബുധന്‍ വൈകിട്ട് കൃത്യം നാല് മണിക്ക് മലപ്പുറം കുന്നുമ്മല്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടക്കും.

Published

on

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി യുടെ കാരുണ്യ സംഗമം നാളെ ബുധന്‍ വൈകിട്ട് കൃത്യം നാല് മണിക്ക് മലപ്പുറം കുന്നുമ്മല്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടക്കും. 2022 വര്‍ഷത്തില്‍ സൗദി കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പതോളം പേരുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറ്റി അമ്പതോളം അംഗങ്ങള്‍ക്കുമായി മൂന്ന് കോടി രൂപയുടെ ആനുകൂല്യ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നിര്‍വ്വഹിക്കും.

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ എഞ്ചി. സി ഹാഷിം സ്മാരക കര്‍മ്മപുരസ്‌ക്കാര ജേതാവായി ഈ വര്‍ഷം ജൂറി തിരഞ്ഞെടുത്ത ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിക്ക് ഒരു ലക്ഷവും പുരസ്‌ക്കാരം ചടങ്ങില്‍ സമ്മാനിക്കും. സൗദി കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി മെഡിക്കല്‍ അഡൈ്വസറായി നീണ്ട പത്ത് വര്‍ഷക്കാലം സേവനം അര്‍പ്പിച്ച പ്രശസ്ത സര്‍ജന്‍ ഡോക്റ്റര്‍ അബ്ദുറഹിമാന്‍ അമ്പാടിക്കുള്ള ആദരം, നാഷണല്‍ കമ്മറ്റി പഴയ സുരക്ഷാ പദ്ധതി അംഗങ്ങള്‍ക്കായി അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ മാതൃകയിലുള്ള മാസാന്ത കാരുണ്യ സാന്ത്വനം ‘ഹദിയത്തുറഹ്മ പദ്ധതിയുടെ പ്രഖ്യാപനം എന്നിവയും ചടങ്ങില്‍ വെച്ച് നടക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന്‍ കല്ലായി,ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ എന്‍ എ ഖാദര്‍, സി.പി സൈതലവി, നൗഷാദ് മണ്ണിശ്ശേരി, കെ.പി മുഹമ്മദ് കുട്ടി, ശരീഫ് കുറ്റൂര്‍, പി.എം സമീര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

kerala

സിസേറിയനിലൂടെ പശു ജന്മം നല്‍കിയത് 2 തലയും വാലുമുള്ള വിചിത്രജീവി

ഗര്‍ഭാവസ്ഥയിലേ മരിച്ചു പോയ രണ്ടു തലയും രണ്ടു വാലും ഉള്ള വിചിത്രരൂപത്തെയാണ് പുറത്തെടുത്തത്

Published

on

തിരുവനന്തപുരം: പശുവിന് സിസേറിയനിലൂടെ പിറന്നത് വിചിത്ര ജീവി. ഇട്ട തലയും ഇരട്ട വാലും ഉള്ള വിചിത്ര ജീവിയാണ് സിസേറിയന്‍ ചെയ്തപ്പോ കിട്ടിയത്. മലയിന്‍കീഴ് പഞ്ചായത്തിലെ പേയാട് തച്ചോട്ടുകാവിലെ ശശീധരന്‍ എന്ന ക്ഷീരകര്‍ഷകന്റെ പശുവാണ് സിസേറിയനിലൂടെ വിചിത്രരൂപമുള്ള ജീവിയ്ക്ക് ജന്മം നല്‍കിയത്.

പശുവിന് പ്രസവ വേദന അനുഭവപ്പെട്ട് വെപ്രാളം കാണിക്കാന്‍ തുടങ്ങിയെങ്കിലും പ്രസവം നടക്കാതെ വന്നപ്പോള്‍ ശശിധരന്‍ പരിചയക്കാരനായ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. വേണുഗോപാലിനെ വിളിച്ചു വരുത്തുകയായിരുന്നു. അതിസങ്കീര്‍ണമാണെന്ന് കണ്ടെത്തിയത്തിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എ. കെ അഭിലാഷ്, തിരുപുറം വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ ഡോ. എസ്. ബിജേഷ് എന്നിവരെ വിളിച്ചു വരുത്തി.

സിസേറിയന്‍ ശസ്ത്രക്രിയ അവസാനിപ്പിച്ചപ്പോള്‍ ഗര്‍ഭാവസ്ഥയിലേ മരിച്ചു പോയ രണ്ടു തലയും രണ്ടു വാലും ഉള്ള വിചിത്രരൂപത്തെയാണ് പുറത്തെടുത്തത്. ജന്മനാ ഇത്തരം ശാരീരിക വൈകല്യങ്ങള്‍ ഉള്ള പൈക്കുട്ടികള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ഡോ. ആര്‍ വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസ്: 30 കോടി തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതി ആന്റണി സണ്ണി പിടിയില്‍

കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി.

Published

on

കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ആന്റണി സണ്ണി പിടിയിലായി. തട്ടിപ്പുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എനി ടൈം മണിയുടെ ഡയറക്ടറായിരുന്ന ആന്റണി സണ്ണി ഒളിവില്‍ പോയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച നിരവധി പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. 30 കോടിയുടെ തട്ടിപ്പ് നടത്തിയത് ആന്റണിയാണെന്ന് മറ്റുപ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5300 രൂപ മുതല്‍, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു.

കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി. 2020ല്‍ ആണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്കു ശമ്പളവും നിക്ഷേപകര്‍ക്കു പലിശയും കൃത്യമായി നല്‍കിയിരുന്നതായാണു വിവരം.

Continue Reading

kerala

4 വയസുള്ള മകളെ ഡോക്ടറെ കാണിച്ച് മടങ്ങവെ അപകടത്തില്‍പെട്ട് മാതാവ് മരിച്ചു

സ്‌കൂട്ടര്‍ മറിഞ്ഞ് ഫാത്തിമ സുല്‍ഫത്ത് ബസ്സിനടിയില്‍പെടുകയായിരുന്നു

Published

on

കോഴിക്കോട്: മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് മാലൂര്‍കുന്ന് പറക്കുളം ഫാത്തിമ സുല്‍ഫത്ത് (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പൊറ്റമ്മലിലാണ് അപകടം.

ഒപ്പമുണ്ടായിരുന്ന മകള്‍ ആയിഷ സൈദ(4) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മകളെ ഡോക്ടറെ കാണിച്ച് കോട്ടുളിയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ മറിഞ്ഞ് ഫാത്തിമ സുല്‍ഫത്ത് ബസ്സിനടിയില്‍പെടുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.

ഭര്‍ത്താവ്: മുഹമ്മദ് സാലിഹ്. മക്കള്‍: ഷസിന്‍ മുഹമ്മദ്, ആയിഷ സൈദ. പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്‌സത്ത്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നുഫൈസ, മാഷിദ.

Continue Reading

Trending