Connect with us

kerala

സൗദി കെഎംസിസി സുരക്ഷാ പദ്ധതി ; അഞ്ചര കോടിയുടെ ആനുകൂല്യ വിതരണം നാളെ പാണക്കാട്ട്

ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് പാണക്കാട് വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെ.എം.സി.സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നാളെ വെള്ളിയാഴ്ച്ച വിതരണം ചെയ്യും. സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് പാണക്കാട് വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ മുസ്ലിംലീഗ് നേതാക്കളയായ പി കെ കുഞ്ഞാലികുട്ടി എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഇ ടി മുഹമ്മദ്ബഷീര്‍ എംപി , പി വി അബ്ദുല്‍ വഹാബ് എംപി , കെ പി എ മജീദ് , എം കെ മുനീര്‍ എം എല്‍ എ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ഹാജി, അബ്ദുല്‍റഹ്മാന്‍ കല്ലായി, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍ എ, ഉമ്മര്‍ പാണ്ടികശാല, പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 22 പേരടക്കം 2020 വര്‍ഷത്തില്‍ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട എണ്‍പത്തി ഒന്ന് പേരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപവീതവും, പദ്ധതി കാലയളവില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.

സൗദി മണലാരണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി, കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ പതിനഞ്ചു കോടിയോളം രൂപ വിതരണം ചെയ്തിട്ടുള്ള പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെഎംസിസി സൗദി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വര്‍ഷത്തെ ആനുകൂല്യങ്ങളടക്കം ഇതുവരെ ഇരുപത് കോടി രൂപയിലധികം ആനുകൂല്യങ്ങളാണ് വിതരണം ചെയ്തതെന്ന് കെഎംസിസി നേതാക്കള്‍ വിശദീകരിച്ചു .സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെഎംസിസി കേരള ട്രസ്റ്റ് എന്ന പേരില്‍ റെജിസ്‌ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

സുരക്ഷാ പദ്ധതിയുടെ 2021 വര്‍ഷത്തെ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച്, ഡിസംബര്‍ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയില്‍ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികള്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ കീഴ്ഘടകങ്ങള്‍ മുഖേനെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗത്വം പുതുക്കുവാന്‍ സാധിക്കുന്നതാണ്.

കോവിഡിന്റെ പിടിയിലകപ്പെട്ടു ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പ്രവാസ ലോകത്ത് കാരുണ്യകടല്‍ തീര്‍ത്ത കെഎംസിസി സമാനതകളില്ലാത്ത ജീവ കാരുണ്യപ്രവര്‍ത്തങ്ങള്‍ക്കാണ് സൗദി നാഷണല്‍ കമ്മിറ്റി നേതൃത്വം നല്‍കിയത്. സൗദിയില്‍ വിവിധ ഘടകങ്ങള്‍ നടത്തിയത് കോടികണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ്. ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തില്‍ കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ,ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending