Connect with us

Money

ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന് ഇനി എടിഎമ്മില്‍ പോകേണ്ട!, ഒരു ഫോണ്‍ കോള്‍ മതി; അറിയേണ്ടതെല്ലാം

പിന്‍ ജനറേഷനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി

Published

on

ഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് പിന്‍ ജനറേഷന്‍ ഒരു ഫോണ്‍ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ട്രോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറും ഗ്രീന്‍ പിന്‍ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് എസ്ബിഐ ഒരുക്കിയത്. പിന്‍ ജനറേഷനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സാധാരണയായി ഉപഭോക്താക്കള്‍ എടിഎമ്മില്‍ പോയാണ് പുതിയതായി ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ ജനറേഷന്‍ സാധ്യമാക്കുന്നത്. പകരം ഒരു ഫോണ്‍ വിളിയിലൂടെ എടിഎം പിന്‍ നമ്പര്‍ ലഭിക്കുന്ന സംവിധാനമാണ് എസ്ബിഐ ഒരുക്കിയത്.

1800 112 211 അല്ലെങ്കില്‍ 1800 425 3800 എന്നി നമ്പറുകളില്‍ ഏതെങ്കിലും ഒന്നില്‍ വിളിച്ച് പിന്‍ ജനറേഷന്‍ സാധ്യമാക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. തുടര്‍ന്ന് കസ്റ്റമര്‍ കെയര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് പിന്‍ നമ്പര്‍ ലഭിക്കുന്നതാണ്. അംഗീകൃത ഫോണ്‍ നമ്പര്‍ നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്. നടപടിക്രമം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമായി സംസാരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പിന്‍ ജനറേഷന്‍ പ്രക്രിയയില്‍ ഡെബിറ്റ് കാര്‍ഡിന്റെയും അക്കൗണ്ട് നമ്പറിന്റെയും അവസാനത്തെ അഞ്ച് അക്കങ്ങള്‍ നല്‍കേണ്ടി വരും. ഉപഭോക്താവിന്റെ ജനിച്ച വര്‍ഷം നല്‍കുന്നതോടെയാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. പിന്‍ നമ്പര്‍ ലഭിച്ച് കഴിഞ്ഞാല്‍ 24 മണിക്കൂറിനകം തൊട്ടടുത്തുള്ള എസ്ബിഐ എടിഎമ്മില്‍ പോയി പിന്‍ നമ്പര്‍ മാറാവുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading

GULF

വിമാന സർവീസ് റദ്ദാക്കൽ : കൈ കഴുകി കേന്ദ്ര സർക്കാർ

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

Published

on

സ്ലോട്ട് ലഭ്യതയും വിപണി ആവശ്യകതയും സാമ്പത്തികസാധ്യതയും കണക്കിലെടുത്ത് നിലവിലുള്ള സർവ്വീസുകളുടെ പുന:ക്രമീകരണ പ്രക്രിയയിലാണ് എയർ ഇന്ത്യ എന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ ഡോ. വി.കെ. സിംഗ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കും ഡൽഹിയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തലാക്കിയത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2022 ലെ ഓഹരി വിൽപ്പനക്ക് ശേഷം എയർ ഇന്ത്യ ഒരു സ്വകാര്യ സ്ഥാപനമാണ്. വ്യാപാര സൗകര്യത്തിൻ്റെയും ട്രാഫിക്കിന്റെയും പരിധിയിൽ നിന്നുകൊണ്ട് സർവ്വീസുകൾ തിരഞ്ഞെടുക്കാൻ എയർ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സിവിൽ ഏവിയേഷൻ മേഖലയുടെ വളർച്ചക്കാവശ്യമായ സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ് സർക്കാർ ചെയ്യുന്നത്‌. വിമാനക്കമ്പനികളുടെ ഓപ്പറേഷൻ പ്ലാനുകളിൽ സർക്കാർ ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സർവ്വീസുകളും ഡൽഹിയിലേക്കുള്ള ആഭ്യന്തര സർവ്വീസും നിർത്താനുള്ള നിർദ്ദേശം വന്ന ഉടനെ വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ സമദാനി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അടിയന്തിര ഇ-മെയിൽ സന്ദേശമയച്ച് പ്രസ്തുത സർവ്വീസുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല ഘടകങ്ങൾ പരിഗണിച്ച് എയർ ഇന്ത്യ അതിന്റെ സർവ്വീസുകൾ പുന:പരിശോധിക്കുന്ന നടപടിയിലാണെന്നും കോഴിക്കോട്ടു നിന്ന് നിർത്തിവെക്കുന്ന രാജ്യാന്തര സർവ്വീസുകൾക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് തുടങ്ങുന്ന കാര്യം എയർ ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി സമദാനിക്കയച്ച കത്തിൽ അറിയിച്ചു. ഡൽഹിയിലേക്കുള്ള സർവ്വീസ് പുനരാരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Continue Reading

crime

വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പിടിച്ചു പറി സംഘം

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് പ്രായമായ വീട്ടമ്മമാരുടെ ആഭരണങ്ങള്‍ പിടിച്ചുപറിക്കുന്ന സംഘം ഇടക്കാലത്തിനു ശേഷം വീണ്ടും രംഘത്തിറങ്ങി.

Published

on

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് പ്രായമായ വീട്ടമ്മമാരുടെ ആഭരണങ്ങള്‍ പിടിച്ചുപറിക്കുന്ന സംഘം ഇടക്കാലത്തിനു ശേഷം വീണ്ടും രംഘത്തിറങ്ങി. കഴിഞ്ഞ 24 മണക്കൂറിനുള്ളില്‍ ബേഡകത്തും ബേക്കലിലുമായി രണ്ട് പിടിച്ചുപറിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആയുര്‍വേദ മരുന്ന് കടയില്‍ കയറി സ്‌കൂട്ടറിലെത്തിയ സംഘം പട്ടാപ്പകല്‍ സ്ത്രീയുടെ കഴുത്തില്‍ നിന്ന് തട്ടിപ്പറിച്ചത് 3 പവന്‍ മാലയാണ്. പടുപ്പിലെ ഫാര്‍ഥന്റെ ഭാര്യ തങ്കമ്മയുടെ സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. പടുപ്പില്‍ ആയുര്‍വേദ കട നടത്തുകയാണ് തങ്കമ്മ. ഞായറാഴാച വൈകീട്ടാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയുടെ അകത്തുകയറി ആഭരണം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആയമ്പാറ മേപ്പാട്ടും പിടിച്ചുപറി നടന്നത് ഇന്നലെ ഉച്ചക്കാണ്. വീട്ടമ്മയുടെ 2പവന്‍ മാല ബൈക്കിലെത്തിയ പ്രതി പിടിച്ചു വലിച്ച് കടന്നുകളഞ്ഞത്.

തനിച്ചു പോകുന്ന വീട്ടമ്മമാരാണ് പലപ്പോഴും കവര്‍ച്ചക്കിരയാവുന്നത്. വഴി ചോദ്യക്കാനെന്ന് പറഞ്ഞ് ബൈക്ക് നിര്‍ത്തി ആഭരണം പൊട്ടിച്ച് സംഘം രക്ഷപ്പെടുകയാണ് പതിവ്.

Continue Reading

Trending