X

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് വരെ അര്‍ജന്റീനയുടെ പരിശീലകനായി സ്‌കെലോണി തുടരും

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് വരെ അര്‍ജന്റീനന്‍ പരിശീലകനായി ലിയോണല്‍ സ്‌കെലോണി തുടരും. അര്‍ജന്റീനിയന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്‌കെലോണിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ വ്യക്തമാക്കി.

ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുക. കഴിഞ്ഞ നവംബറില്‍ അര്‍ജന്റീനിയന്‍ പരിശീലക സ്ഥാനത്ത് തുടരുന്നതില്‍ സംശയമുണ്ടെന്ന് സ്‌കെലോണി പറഞ്ഞിരുന്നു. മാറക്കാനയില്‍ ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാണ് സ്‌കെലോണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ സ്‌കെലോണി തുടരുമെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.

2018ല്‍ മോശം ഫോമില്‍ നില്‍ക്കുന്ന അര്‍ജന്റീന അവരുടെ പരിശീലക സ്ഥാനത്തേയ്ക്ക് സ്‌കെലോണിയെ എത്തിച്ചത്. പിന്നാലെ അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ ലോകകപ്പ്, തുടങ്ങിയവ സ്‌കെലോണി നേടിക്കൊടുത്തു.

webdesk13: