തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം എല്ലാ ദിവസവും ഉച്ചവരെ മാത്രമേ ക്ലാസുണ്ടാകൂ.

കോവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണവും നല്‍കും. പിടിഎ അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാര്‍ത്ഥി കണ്‍സെഷന്റെ കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത്.